Sports

'രണ്ട് പേരായിരുന്നു എന്റെ ഹീറോസ്'; കണ്ട് വളര്‍ന്നത് ഇവരെയെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 

സച്ചിനെ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്രചോദിപ്പിച്ചത് ആരാവും? അതിന് ഉത്തരം നല്‍കുകയാണ് ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ക്രിക്കറ്റ് ജീവതത്തോട് ചേര്‍ത്ത് പിടിക്കാന്‍ ലോകത്താകമാനം നിരവധി പേര്‍ക്ക് പ്രചോദനമായിരുന്നു സച്ചിന്‍. അങ്ങനെയുള്ള സച്ചിനെ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്രചോദിപ്പിച്ചത് ആരാവും? അതിന് ഉത്തരം നല്‍കുകയാണ് ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍. 

സുനില്‍ ഗാവസ്‌കറുടേയും വിവ് റിച്ചാര്‍ഡ്‌സന്റേയും പേരാണ് സച്ചിന്‍ ഇവിടെ പറയുന്നത്. രണ്ട് പേരായിരുന്നു എന്റെ ഹീറോസ്. ഇന്ത്യക്ക് വേണ്ടി നിരവധ മത്സരങ്ങള്‍ കളിച്ച, നല്ല പ്രകടനം പുറത്തെടുത്ത സുനില്‍ ഗാവസ്‌കര്‍. പിന്നെ വിന്‍ഡിസിന്റെ വിവ് റിച്ചാര്‍ഡ്‌സ്. ക്രിക്കറ്റ് കളിക്കുന്ന സമയം ഇവരായിരുന്നു എന്റെ ആരാധ്യ പുരുഷന്മാര്‍. 

ചെറുപ്പത്തില്‍ തന്നെ ക്രിക്കറ്റുമായി മുന്‍പോട്ട് പോവണം എന്നായിരുന്നു എനിക്ക്. രാജ്യത്തിന് വേണ്ടി കളിക്കണം എന്ന്. ക്രിക്കറ്റിന് പുറത്ത് അച്ഛനാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. നല്ല പ്രകൃതമുള്ള വ്യക്തിയായിരുന്നു അച്ഛന്‍. അച്ഛനെ പോലെയാവുക എന്നതായിരുന്നു എന്റെ സ്വപ്നം. എന്റെ ജീവിതത്തിലെ ഹീറോ അച്ഛനാണ് എന്നാണ് ഞാന്‍ പറയുക, സച്ചിന്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം