Sports

രണ്ട് മിനുട്ടിനിടെ വഴങ്ങിയത് രണ്ട് ഗോളുകള്‍; ബുണ്ടസ് ലീഗയില്‍ ബയേണിന്റെ തുടക്കം സമനിലയോടെ

ജര്‍മന്‍ ബുണ്ടസ് ലീഗ 2019-20 സീസണിലെ ഉദ്ഘാടന പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് സമനില പിടിച്ച് രക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗ 2019-20 സീസണിലെ ഉദ്ഘാടന പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് സമനില പിടിച്ച് രക്ഷപ്പെട്ടു. സ്വന്തം തട്ടകമായ അലയന്‍സ് അരീനയില്‍ ബയേണ്‍ മ്യൂണിക്ക് 2-2ന് ഹെര്‍ത്ത ബെര്‍ലിനുമായി സമനിലയില്‍ പിരിയുകയായിരുന്നു. ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷം രണ്ട് ഗോള്‍ വഴങ്ങി തോല്‍വി മുന്നില്‍ കണ്ട ശേഷമായിരുന്നു ബയേണിന്റെ സമനില. 

സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബയേണിനായി ഇരട്ട ഗോളുകള്‍ നേടി. കളിയുടെ 24ാം മിനുട്ടില്‍ ലെവന്‍ഡോസ്‌കിയിലൂടെ ബയേണ്‍ ലീഡ് സ്വന്തമാക്കി. എന്നാല്‍ രണ്ട് മിനുട്ടിനിടെ രണ്ട് ഗോളുകള്‍ വലയിലെത്തിച്ച് ഹെര്‍ത്ത ബാവേറിയന്‍സിനെ ഞെട്ടിച്ചു. 36ാം മിനുട്ടില്‍ ഡോഡി ലുകെബാകിയോയും 38ാം മിനുട്ടില്‍ മാര്‍കോ ഗ്രുജികുമാണ് ഹെര്‍ത്തയ്ക്കായി ഗോളുകള്‍ നേടിയത്. 

രണ്ടാം പകുതി തുടങ്ങി 60ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി ലെവന്‍ഡോസ്‌കി ബയേണിന് സമനില സമ്മാനിച്ചു. 

മത്സരത്തിലുടനീളം പന്ത് കൈവശം വയ്ക്കുന്നതില്‍ ബയേണ്‍ മുന്നിട്ടു നിന്നു. പൊസഷന്‍ 71 ശതമാനമായിരുന്നു ബയേണിന്. 660ഓളം പാസുകളും ബയേണ്‍ കൈമാറി. എന്നിട്ടും വിജയം മാത്രം അകന്നു നിന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

SCROLL FOR NEXT