Sports

രണ്ട് മീറ്റര്‍ അകലം തെറ്റിച്ചാല്‍ പിടിക്കാന്‍ ബ്ലൂടൂത്ത് ബാന്‍ഡ്; ഐപിഎല്ലില്‍ കളിക്കാരെ നിരീക്ഷിക്കുന്നത് ഇങ്ങനെ

കളിക്കാരും മറ്റുള്ളവരും സുരക്ഷാ കുമിളക്ക് പുറത്ത് പോവുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബ്ലൂടൂത്ത് ബാന്‍ഡ്‌സ് ഉള്‍പ്പെടെയുള്ളവയാണ് ഉപയോഗിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: സുരക്ഷാ കുമിളക്കുള്ളിലാണ് ഐപിഎല്‍ നടക്കുന്നത്. ഇവിടെ കളിക്കാരും മറ്റുള്ളവരും സുരക്ഷാ കുമിളക്ക് പുറത്ത് പോവുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബ്ലൂടൂത്ത് ബാന്‍ഡ്‌സ് ഉള്‍പ്പെടെയുള്ളവയാണ് ഉപയോഗിക്കുന്നത്. സുരക്ഷാ കുമിളക്കുള്ളിലെ മറ്റ് മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ...

ഇങ്ങനെയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ അറിയിക്കാന്‍ ഐപിഎല്‍ കഴിഞ്ഞ ദിവസം വെബിനാര്‍ സംഘടിപ്പിച്ചിരുന്നു. മറ്റൊരു കളിക്കാരന്റെ മുറിയിലേക്ക് പോവാന്‍ പോലും അനുവാദം ഇല്ലേ എന്നാണ് കളിക്കാരില്‍ നിന്ന് ഉയര്‍ന്ന ചോദ്യം. മറ്റൊരാളിന്റെ മുറിയുടെ വാതിലില്‍ വന്ന് നിന്ന് ഇവര്‍ക്ക് കാണാം. പക്ഷേ അപ്പോഴും രണ്ട് മീറ്റര്‍ അകലം പാലിക്കണം എന്നത് നിര്‍ബന്ധമാണ്. 

എനിക്ക് ഹെയര്‍കട്ട് ചെയ്യണമെങ്കില്‍ എന്ത് ചെയ്യും? സാമൂഹിക അകലം പാലിക്കുന്നുണ്ട് എങ്കില്‍ പിന്നെ എന്തുകൊണ്ട് മറ്റൊരാളുടെ മുറിയില്‍ പോവുന്നത് വിലക്കുന്നു? ഫോട്ടോഷൂട്ട് സമയം കെട്ടിപ്പിടിക്കാനും ഹൈഫൈവ് നല്‍കാനും സാധിക്കുമോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് കളിക്കാര്‍ വെബിനാറില്‍ ഉന്നയിച്ചത്. 

കളിക്കാരുടെ കൈകളിലുള്ള ബ്ലൂതൂത്ത് ബാന്‍ഡിലൂടെ രണ്ട് മീറ്റര്‍ അകലം തെറ്റിച്ചാല്‍ അത് മനസിലാക്കാനാവും. രാത്രി ഉറങ്ങാന്‍ പോവുമ്പോള്‍ മാത്രമാണ് അവര്‍ക്ക് ബാന്‍ഡ് കയ്യില്‍ നിന്ന് അഴിക്കാന്‍ അനുവാദമുള്ളു. കളിക്കാരുടെ കുടുംബങ്ങളും ബ്ലൂടൂത്ത് ബാന്‍ഡ് ധരിക്കണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT