Sports

രണ്ട് റണ്‍സ് എന്ന് ഒച്ചയെടുത്ത് ഫീല്‍ഡര്‍മാര്‍, ഇന്ത്യയുടെ തന്ത്രം പൊളിച്ച് അമ്പയര്‍ 

വിക്കറ്റ് വീഴ്ത്താനായി ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ പ്രയോഗിച്ച തന്ത്രങ്ങളിലൊന്ന് അമ്പയര്‍ പൊളിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ക്രൈസ്റ്റ്ചര്‍ച്ച്: 132 റണ്‍സ് പ്രതിരോധിച്ച് ഫീല്‍ഡിങ്ങിന് ഇറങ്ങിയ ഇന്ത്യയെ അലോസരപ്പെടുത്തിയാണ് കിവീസ് ഓപ്പണര്‍മാര്‍ കളിച്ചത്. ഈ സമയം വിക്കറ്റ് വീഴ്ത്താനായി ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ പ്രയോഗിച്ച തന്ത്രങ്ങളിലൊന്ന് അമ്പയര്‍ പൊളിച്ചു. 

റണ്‍ഔട്ട് സൃഷ്ടിക്കാനായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ശ്രമം. അതിനായി കിവീസ് താരങ്ങള്‍ സിംഗിളിന് ശ്രമിക്കുമ്പോള്‍ 2 റണ്‍സ് എന്ന് ഇന്ത്യന്‍ ഫീല്‍ഡര്‍മാരില്‍ ചിലര്‍ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. സിംഗിളെടുക്കാനുള്ള സാധ്യത മാത്രമാണ് അവിടെയുണ്ടായിരുന്നത് എന്നിരിക്കെയാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ 2 റണ്‍സ് എന്ന് വിളിച്ച് പറഞ്ഞുകൊണ്ടിരുന്നത്. 

കിവീസ് ഇന്നിങ്‌സിന്റെ നാലാം ഓവറില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ ഭാഗത്ത് നിന്നും ഇത്തരം സമീപനമുയര്‍ന്നതോടെ അമ്പയര്‍ കെറ്റില്‍ബര്‍ഗ് ഇന്ത്യന്‍ നായകന്റെ അടുത്തേക്കെത്തി താക്കീത് നല്‍കി. രണ്ട് എന്ന് വിളിച്ചു പറയരുത്. നിങ്ങള്‍ ഷൗട്ട് ചെയ്തു, മതിയാക്കൂ എന്ന് കോഹ് ലിയോട് അമ്പയര്‍ പറഞ്ഞു. 

എന്നാല്‍ ഫീല്‍ഡര്‍ക്ക് മുന്നറിയിപ്പ് കൊടുക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് കോഹ് ലി അമ്പയറോട് വാദിച്ചത്. രണ്ടാമത്തെ റണ്‍സ് ഓടിയെടുക്കാനുള്ള സാധ്യതയെ തുടര്‍ന്ന് ഫൈന്‍ ലെഗില്‍ നില്‍ക്കുന്ന ഫീല്‍ഡര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നുവെന്ന് കോഹ്‌ലി പറഞ്ഞെങ്കിലും അമ്പയര്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. 

124ന് രണ്ടാം ഇന്നിങ്‌സില്‍ പുറത്തായതിന് പിന്നാലെ കിവീസിന്റെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യ പാടുപെട്ടിരുന്നു. സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തതിന് ശേഷമാണ് ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യക്ക് പൊളിക്കാനായത്. ടോം ലാതം 52 റണ്‍സും ബ്ലണ്ടല്‍ 55 റണ്‍സും നേടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

'നല്ലതാണ്, ചീത്തയാണ്, പകുതികൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതുപോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

SCROLL FOR NEXT