Sports

രണ്ട് ​ഗോൾ വഴങ്ങിയശേഷം ​ഗംഭീര തിരിച്ചുവരവ്; ചാമ്പ്യൻസ് ലീ​ഗിൽ ലിവർപൂൾ- ടോട്ടനം ഫൈനൽ, ലൂക്കാസ് മൗറ ​ഹീറോ 

ര​ണ്ടാം പാ​ദ സെ​മി​യി​ല്‍ അ​യാ​ക്സ് ആം​സ്റ്റ​ര്‍​ഡാ​മി​നെ 3-2ന് ​തോ​ല്‍​പ്പി​ച്ചാ​ണ് ടോ​ട്ട​നം ക​ലാ​ശ​പ്പോ​രി​ന് യോ​ഗ്യ​ത നേ​ടി​യ​ത്

Author : സമകാലിക മലയാളം ഡെസ്ക്

ആം​സ്റ്റ​ര്‍​ഡാം: യു​വേ​ഫ ചാമ്പ്യൻസ് ലീ​ഗ് ഫു​ട്ബോ​ള്‍ ഫൈ​ന​ലി​ല്‍ ലി​വ​ര്‍​പൂ​ളി​നെ ടോട്ടനം നേരിടും. ര​ണ്ടാം പാ​ദ സെ​മി​യി​ല്‍ അ​യാ​ക്സ് ആം​സ്റ്റ​ര്‍​ഡാ​മി​നെ 3-2ന് ​തോ​ല്‍​പ്പി​ച്ചാ​ണ് ടോ​ട്ട​നം ക​ലാ​ശ​പ്പോ​രി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. കൂ​ടു​ത​ല്‍ എ​വെ ഗോ​ളു​ക​ള്‍ അ​ടി​ച്ച​തി​ന്‍റെ ബ​ല​ത്തി​ലാ​ണ് ടോ​ട്ട​ന​ത്തി​ന്‍റെ ഫൈ​ന​ല്‍ പ്ര​വേ​ശനം.

ലൂ​ക്കാ​സ് മൗ​റ​യു​ടെ ഹാ​ട്രി​ക്കാ​ണ് ടോ​ട്ട​ന​ത്തെ ഫൈ​ന​ലി​ല്‍ എ​ത്തി​ച്ച​ത്. ആ​ദ്യ പ​കു​തി​യി​ല്‍ ര​ണ്ട് ഗോ​ള്‍ ലീ​ഡ് വ​ഴ​ങ്ങി​യ​ശേ​ഷ​മാ​യി​രു​ന്നു ടോ​ട്ട​ന​ത്തി​ന്‍റെ തി​രി​ച്ചു​വ​ര​വ്. ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷ​ത്തി​ലാ​യി​രു​ന്നു ടോ​ട്ട​ന​ത്തി​ന്‍റെ വി​ജ​യ ഗോ​ള്‍ മൗ​റ ക​ണ്ടെ​ത്തി​യ​ത്. 55, 59 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ടോട്ടനത്തിന്‍റെ ആ​ദ്യ ര​ണ്ട് ഗോ​ളു​ക​ള്‍ പി​റ​ന്ന​ത്.

അ​ഞ്ചാം മി​നി​റ്റി​ല്‍ മാ​ത്യാ​സ് ഡി​ലി​റ്റാ​ണ് അ​യാ​ക്സി​നെ ആ​ദ്യം മു​ന്നി​ലെ​ത്തി​ച്ച​ത്. 35-ാം മി​നി​റ്റി​ല്‍ ഹ​ക്കിം സി​യെ​ക്ക് അ​യാ​ക്സി​ന്‍റെ ലീ​ഡു​യ​ര്‍​ത്തി. എ​ന്നാ​ല്‍ ര​ണ്ടാം പ​കു​ത്തി​യി​ല്‍ ടോ​ട്ട​നം അ​യാ​ക്സി​ന്‍റെ പ്ര​തി​രോ​ധ​ത്തി​ല്‍ വി​ള്ള​ല്‍ വീ​ഴ്ത്തി മു​ന്നേ​റു​ക​യാ​യി​ര​ന്നു.ബാ​ഴ്സ​ലോ​ണ​യെ ത​ക​ര്‍​ത്താ​ണ് ലി​വ​ര്‍​പൂ​ള്‍ ഫൈ​ന​ലി​ല്‍ എ​ത്തി​യ​ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!