Sports

രഹാനെ കൗണ്ടിയിലേക്ക്; ടീമിനായി കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരം

ഇന്ത്യന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ കൗണ്ടിയില്‍ കളിക്കാനിറങ്ങുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ കൗണ്ടിയില്‍ കളിക്കാനിറങ്ങുന്നു. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ താരത്തിന് ഇടം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ രഹാനെ കൗണ്ടിയില്‍ കളിക്കാന്‍ തന്നെ അനുവദിക്കണമെന്ന് ബിസിസിഐയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ബിസിസിഐ അനുവാദം നല്‍കിയതോടെയാണ് താരത്തിന്റെ കൗണ്ടി പ്രവേശം സാധ്യമായത്. 

ഹാംപ്ഷയറിന് വേണ്ടിയാണ് രഹാനെ കളിക്കാനൊരുങ്ങുന്നത്. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടക്കുന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഹാംപ്ഷയറിനായി രഹാനെ ഇറങ്ങും. 

ലോകകപ്പ് ടീമില്‍ ഇടം നേടിയ ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രമിന് പകരമാണ് രഹാനെ ടീമിലെത്തുന്നത്. ഹാംപ്ഷയറിനായി കളിക്കാനിറങ്ങുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന പെരുമയും താരം സ്വന്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

SCROLL FOR NEXT