Sports

രാഹുല്‍ ദ്രാവിഡ് ഇടഞ്ഞു, ബൂമ്രയുടെ ഫിറ്റ്‌നസ് ടെസ്റ്റ് നടത്താന്‍ വിസമ്മതിച്ച് നാഷണല്‍ ക്രിക്കറ്റ് അക്കാദമി

ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നതിന് മുന്‍പ് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് തെളിയിക്കണം എന്നാണ് വ്യവസ്ഥ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബൂമ്രയുടെ ഫിറ്റ്‌നസ് ടെസ്റ്റ് നടത്താന്‍ വിസമ്മതിച്ച് നാഷണല്‍ ക്രിക്കറ്റ് അക്കാദമി. പരിക്കില്‍ നിന്നും തിരിച്ചു വരവിന് സഹായിക്കുന്നതിന് സ്വന്തമായി പരിശീലകരെ വെച്ച ബൂമ്രയുടെ തീരുമാനമാണ് എന്‍സിഎ തലവനായ രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടെയുള്ളവരെ പ്രകോപിപ്പിച്ചത്. 

ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നതിന് മുന്‍പ് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് തെളിയിക്കണം എന്നാണ് വ്യവസ്ഥ. എന്നാല്‍, വിദഗ്ധ സംഘത്തെ വെച്ച് ബൂമ്ര പരിശീലനം നടത്തുമ്പോള്‍ എങ്ങനെ ഫിറ്റ്‌നസ് ടെസ്റ്റ് നടത്താന്‍ തങ്ങള്‍ക്കാവും എന്ന ചോദ്യം ബൂമ്രയ്ക്ക് മുന്‍പില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി വെച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. 

ഇഞ്ചുറി റിക്കവറിക്കായി നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകാന്‍ താത്പര്യമില്ലെന്ന് ബൂമ്ര ടീം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിന് മുന്‍പ് വിശാഖപട്ടണത്ത് ഇന്ത്യന്‍ ടീമിന്റെ നെറ്റ്‌സില്‍ പന്തെറിയാന്‍ ബൂമ്ര എത്തി. അടുത്ത വര്‍ഷം നടക്കുന്ന കീവീസ് പരമ്പരയോടെ ബൂമ്രയെ ടീമിലേക്ക് തിരികെ എത്തിക്കാനാണ് ശ്രമം. 

എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നതിന് മുന്‍പ് എന്‍സിഎയില്‍ ഫിറ്റ്‌നസ് തെളിയിക്കണം എന്നാണ് പ്രോട്ടോക്കോള്‍. ഹര്‍ദിക് പാണ്ഡ്യയും ഇഞ്ചുറി റിക്കവറിക്കായി എന്‍സിഎയിലേക്ക് എത്തിയിരുന്നില്ല. ഹര്‍ദിക്കിന്റെ ഫിറ്റ്‌നസ് ടെസ്റ്റ് നടത്താനും എന്‍സിഎ വിസമതിക്കാനാണ് സാധ്യത.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT