Sports

റണ്‍ വേട്ടയില്‍ മുന്‍പില്‍, എന്നിട്ടും പവര്‍പ്ലേയില്‍ മുട്ടിടിച്ച് കെ എല്‍ രാഹുല്‍; സ്‌ട്രൈക്ക്‌റേറ്റ് കണക്ക് ഇങ്ങനെ 

സണ്‍റൈസേഴ്‌സിന് എതിരെ പുറത്താവുമ്പോള്‍ 16 പന്തില്‍ നിന്ന് 11 റണ്‍സ് ആണ് രാഹുല്‍ സ്‌കോര്‍ ചെയ്തിരുന്നത്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ കെ എല്‍ രാഹുലിന്റെ സ്‌ട്രൈക്ക്‌റേറ്റിലേക്ക് ചൂണ്ടിയും ചോദ്യം ഉയര്‍ന്നു. ഐപിഎല്ലില്‍ ഈ സീസണില്‍ 136.68 ആണ് രാഹുലിന്റെ സ്‌ട്രൈക്ക്‌റേറ്റ്. എന്നാല്‍ പവര്‍പ്ലേയില്‍ ഇത് 113.3 ആണ്. കരുതലോടെ നിന്ന് വിക്കറ്റ് നഷ്ടപ്പെടുത്താതിരിക്കുക എന്നതാണ് ഇവിടെ രാഹുല്‍ ലക്ഷ്യമിടുന്നത് എന്ന് വ്യക്തം. 

സണ്‍റൈസേഴ്‌സിന് എതിരെ പുറത്താവുമ്പോള്‍ 16 പന്തില്‍ നിന്ന് 11 റണ്‍സ് ആണ് രാഹുല്‍ സ്‌കോര്‍ ചെയ്തിരുന്നത്. എന്നാല്‍ സ്‌ട്രൈക്ക്‌റേറ്റിന് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്നാണ് ഇതിനെ കുറിച്ച് ചോദ്യമെത്തിയപ്പോള്‍ രാഹുല്‍ പറഞ്ഞത്. ടീമിന് വേണ്ടി എങ്ങനെ കളി ജയിക്കാം എന്നത് മാത്രമാണ് എനിക്ക് വിഷയം. ജയിക്കാന്‍ 120 വേണ്ടപ്പോള്‍ ഞാന്‍ അത് ചെയ്യും. അങ്ങനെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതാണ് എനിക്ക് ഇഷ്ടം. നായകന്‍ എന്ന നിലയില്‍ നമ്മള്‍ ഉത്തരവാദിത്വം ഏറ്റെടുക്കണം, രാഹുല്‍ പറഞ്ഞു. 

നമുക്ക് എല്ലാവര്‍ക്കും പിഴവ് പറ്റും. ചെറിയ പിഴവുകള്‍ പോലും ഞാന്‍ വരുത്തിയിട്ടില്ല എന്നല്ല പറയുന്നത്. നായകന്‍ എന്ന നിലയിലും ബാറ്റ്‌സ്മാന്‍ എന്ന നിലയിലും ഓരോ ദിവസവും പുതിയ കാര്യങ്ങള്‍ പഠിക്കുകയാണ്. ഓരോ കളിക്കാരനും ടീമില്‍ വ്യത്യസ്ത ഉത്തരവാദിത്വങ്ങളുണ്ട്. കളിയുടെ മധ്യത്തില്‍ വെച്ച് അതിന് മാറ്റം വരാം. ടീമിന് വേണ്ടി എത്രമാത്രം നല്ലത് ചെയ്യാനാവുമോ അത്രയും ചെയ്യാനാണ് എന്റെ ശ്രമം എന്നും രാഹുല്‍ പറഞ്ഞു. 

സീസണിലെ റണ്‍വേട്ടയില്‍ രാഹുല്‍ മുന്‍പില്‍ തന്നെയുണ്ട്. 313 റണ്‍സ് ആണ് ഇതുവരെ രാഹുല്‍ സ്‌കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 62.60. ബാംഗ്ലൂരിനെതിരെ 132 റണ്‍സ് സ്‌കോര്‍ ചെയ്ത് വലിയ കയ്യടിയും രാഹുല്‍ സീസണില്‍ നേടിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT