Sports

റയലിലേക്ക് എത്തുന്ന ഹസാര്‍ഡിന് വേണ്ടത് ക്രിസ്റ്റ്യാനോയുടെ ഏഴാം നമ്പറല്ല; ലക്ഷ്യം മോഡ്രിച്ചിനെ തന്നെ

റയലില്‍ ക്രിസ്റ്റിയാനോ അണിഞ്ഞിരുന്ന ഏഴാം നമ്പര്‍ ജേഴ്‌സിയിലാകുമോ ഹസാര്‍ഡ് കണ്ണുവയ്ക്കുക? 

സമകാലിക മലയാളം ഡെസ്ക്

ചെല്‍സിയുടെ സൂപ്പര്‍ താരം എഡന്‍ ഹസാര്‍ഡ് അടുത്ത് തന്നംെ ബെര്‍നാബ്യുവിലേക്കെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായി കഴിഞ്ഞു. സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയിലൂടെ റയല്‍ മാഡ്രിഡിലേക്ക് ഹസാര്‍ഡ് ചേക്കേറുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഒരു ചോദ്യവും ഉയര്‍ന്നു. റയലില്‍ ക്രിസ്റ്റിയാനോ അണിഞ്ഞിരുന്ന ഏഴാം നമ്പര്‍ ജേഴ്‌സിയിലാകുമോ ഹസാര്‍ഡ് കണ്ണുവയ്ക്കുക? 

എന്നാല്‍, ക്രിസ്റ്റിയാനോയുടെ ഏഴാം നമ്പര്‍ ജേഴ്‌സിക്ക് പിന്നാലെയല്ല. ബാലന്‍ ദി ഓര്‍ ജേതാവ് ലൂക്കാ മോഡ്രിച്ചിന്റെ പത്താം നമ്പറാണ് ഹസാര്‍ഡ് ലക്ഷ്യം വയ്ക്കുന്നത് എന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്രിസ്റ്റിയാനോ പോയതിന് പിന്നാലെ ഏഴാം നമ്പര്‍ റയല്‍ മരിയാനോ ഡയസിന് നല്‍കിയിരുന്നു. 

റയലില്‍ മോഡ്രിച്ച് നിര്‍ണായക ഘടകമായിരിക്കെ, മോഡ്രിച്ചിന്റെ പത്താം നമ്പര്‍ ജേഴ്‌സി ഹസാര്‍ഡ് ആവശ്യപ്പെട്ടാല്‍ എന്ത് സംഭവിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 16 ഗോളും, 12 അസിസ്റ്റുമായി ഈ സീസണില്‍ ഗോള്‍മുഖത്ത് മുന്നിലുള്ളത് ഹസാര്‍ഡ് ആണ്. 19 ഗോളും, ഏഴ് അസിസ്റ്റുമുള്ള അഗ്യുറോയേക്കാളും, 18 ഗോളും, ഏഴ് അസിസ്റ്റുമുള്ള സലയേക്കാളും മുന്നിലാണ് ഹസാര്‍ഡ്. 

റയല്‍ മാഡ്രിഡില്‍ കളിക്കുവാനുള്ള താത്പര്യം ഹസാര്‍ഡ് എന്നും പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. റയലില്‍ കളിക്കുക എന്നത് തന്റെ കുട്ടിക്കാല സ്വപ്‌നങ്ങളില്‍ ഒന്നാണെന്നും, സിദാന് കീഴില്‍ കളിക്കുക എന്നത് ആ താത്പര്യം വര്‍ധിപ്പിക്കുന്നുമെന്നുമാണ് ഹസാര്‍ഡ് പറഞ്ഞിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT