Sports

റഷ്യന്‍ വനിതകളുമായി സെക്‌സ് പാടില്ല;  നൈജീരിയന്‍ ലോക കപ്പ് ടീമിന് കോച്ചിന്റെ മുന്നറിയിപ്പ്‌

നൈജീരിയന്‍ കളിക്കാരുടെ കൂട്ടത്തില്‍ നായകന്‍ മൈക്കേലിന് ഇളവുണ്ട്. കാരണം നൈജീരിയന്‍ നായകന്റെ ഭാര്യ റഷ്യക്കാരിയാണ്

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: റഷ്യന്‍ വനിതകളുമായി ലൈംഗീക ബന്ധം പാടില്ല. ലോക കപ്പ് ഫുട്‌ബോളിന് വേണ്ടി റഷ്യയിലേക്കെത്തുന്ന തങ്ങളുടെ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് നൈജീരിയ. 

റഷ്യയില്‍ എത്തിയതിന് ശേഷം വശീകരണങ്ങളില്‍ വഞ്ചിതരാവാതിരിക്കാന്‍ ശ്രമിക്കണം, തട്ടിപ്പുകളില്‍ പെടരുത് എന്നിങ്ങനെ നിര്‍ദേശങ്ങളുമായി ടീം കോച്ച് ഗെര്‍ണോട്ട് റോറ കര്‍ശന താക്കീതാണ് കളിക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്.

കളിക്കാരുടെ ഭാര്യമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കളിക്ക് ശേഷം അവരെ സന്ദര്‍ശിക്കാം. പക്ഷേ പുറത്തു നിന്ന ഒരാളുമായും കളിക്കാരെ ബന്ധപ്പെടാന്‍ അനുവദിക്കില്ലെന്നും കോച്ച് വ്യക്തമാക്കുന്നു. പക്ഷേ നൈജീരിയന്‍ കളിക്കാരുടെ കൂട്ടത്തില്‍ നായകന്‍ മൈക്കേലിന് ഇളവുണ്ട്. കാരണം നൈജീരിയന്‍ നായകന്റെ ഭാര്യ റഷ്യക്കാരിയാണ്. 

റഷ്യയിലേക്ക് പുറപ്പെടാനിരിക്കവെ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ സംഘത്തിനും ടീം മാനേജ്‌മെന്റ് ഒരു കൈപ്പുസ്തകം നല്‍കിയിരുന്നു. റഷ്യയുടെ സംസ്‌കാരവും ഭാഷയുമെല്ലാം ഉള്‍ക്കൊള്ളിച്ച ഒന്നായിരുന്നു അത്. 

എന്നാല്‍ കൈപ്പുസ്തകത്തിലെ ഉള്ളടക്കള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അതോടെ അര്‍ജന്റീനയ്ക്ക് കൈപ്പുസ്തകം പിന്‍വലിച്ച് മാപ്പ് പറയേണ്ടി വന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ