Sports

റസലിന്റെ തകര്‍പ്പന്‍ ബാലന്‍സ്, ബൗണ്ടറി ലൈനിന് ഇഞ്ചുകള്‍ മാത്രം അകലെ; സ്റ്റോക്കിനെ വീഴ്ത്തിയ ക്യാച്ച്

ചാടി ഉയര്‍ന്ന് പന്ത് കൈക്കലാക്കിയിട്ടും, ബാലന്‍സ് നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കിയായിരുന്നു റസലിന്റെ തകര്‍പ്പന്‍ ക്യാച്ച്

സമകാലിക മലയാളം ഡെസ്ക്

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ തോല്‍വി നേരിട്ടുവെങ്കിലും ആരാധകരെ ത്രില്ലടിപ്പിച്ച കൂട്ടത്തില്‍ ആന്ദ്രെ റസലിന്റെ ബൗണ്ടറി ലൈനിന് അരികിലെ തകര്‍പ്പന്‍ ക്യാച്ചുമുണ്ടായിരുന്നു. ചാടി ഉയര്‍ന്ന് പന്ത് കൈക്കലാക്കിയിട്ടും, ബാലന്‍സ് നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കിയായിരുന്നു റസലിന്റെ തകര്‍പ്പന്‍ ക്യാച്ച്. 

രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ 11ാം ഓവറിലായിരുന്നു ബെന്‍ സ്റ്റോക്കിന്റെ വിക്കറ്റ് വീഴ്ത്തിയ റസലിന്റെ ക്യാച്ച്. പീയുഷ് ചൗള എറിഞ്ഞ ഡെലിവറിയില്‍ ലോങ് ഓണിന് മുകളിലൂടെ ബൗണ്ടറി ലക്ഷ്യമാക്കിയായിരുന്നു സ്‌റ്റോക്കിന്റെ ഷോട്ട്. എന്നാല്‍ ബൗണ്ടറി ലൈനിന് അപ്പുറത്തേക്ക് പന്ത് കടക്കുന്നതിന് മുന്‍പ് കൃത്യ സമയത്ത് ഉയര്‍ന്ന് ചാടി റസല്‍ പന്ത് കൈക്കലാക്കി.

സൂപ്പര്‍മാന്‍ റസല്‍ എന്ന തലക്കെട്ടോടെയാണ് ഐപിഎല്‍ റസലിന്റെ ക്യാച്ചിന്റെ വീഡിയോ ആരാധകരുമായി പങ്കുവയ്ക്കുന്നത്. പക്ഷേ സ്റ്റോക്കിന്റെ തകര്‍പ്പന്‍ ക്യാച്ചിലൂടെ റസല്‍ പുറത്താക്കിയിട്ടും കൊല്‍ക്കത്തയ്ക്ക് രക്ഷയുണ്ടായില്ല. 176 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ യുവതാരം പരാഗിന്റെ മികവില്‍ നാല് ബോള്‍ ശേഷിക്കെ ജയം പിടിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീ പ്രവേശം; 9 അം​ഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ചു; ബിവി നാ​ഗരത്ന ഏക വനിതാ ജസ്റ്റിസ്

'പിരിച്ച പണത്തിന് കണക്കില്ലേ? ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്ത് നൽകി? കോൺ​ഗ്രസിന് മറുപടി വോട്ടർമാർ തന്നെ തരും'

ലൈസൻസില്ലാത്ത ടാക്സികൾക്ക് 5,000 ദിർഹം പിഴ, വാഹനം കണ്ടുകെട്ടൽ; നിയമം കർശനമാക്കി ദുബൈ ആർ ടിഎ

ജുറേലും യശസ്വിയും റോയൽസിനെ 'ചാർജാക്കി'! ഗുജറാത്തിന് മുന്നില്‍ 211 റണ്‍സ് ലക്ഷ്യം

'സ്ഥാനാര്‍ഥി എന്ന നിലയില്‍ പരിമിതി, പരമാവധി വോട്ടര്‍മാരോട് സംവദിക്കാന്‍ കഴിഞ്ഞില്ല; ആ ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുത്തു'- വിഡിയോ

SCROLL FOR NEXT