Sports

റാങ്കിങിൽ ഒന്നാം സ്ഥാനം നിലനിർത്തി; ചെങ്കോൽ നേട്ടത്തിൽ ഇന്ത്യക്ക് ഹാട്രിക്ക്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചെങ്കോൽ നേട്ടം തുടർച്ചയായ മൂന്നാം വട്ടവും ഇന്ത്യക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചെങ്കോൽ നേട്ടം തുടർച്ചയായ മൂന്നാം വട്ടവും ഇന്ത്യക്ക്. ഇത്തവണയും ഏപ്രില്‍ ഒന്നിന് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതോടെയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചെങ്കോല്‍ നേട്ടത്തിൽ ഇന്ത്യ ഹാട്രിക്ക് തികച്ചത്. 

ഇതോടൊപ്പം ഒരു ദശലക്ഷം യു.എസ് ഡോളറിന്റെ (ഏകദേശം 6 കോടി 92 ലക്ഷം രൂപ) സമ്മാനത്തുകയും ഇന്ത്യയ്ക്ക് ലഭിക്കും. ഈ വര്‍ഷം ടെസ്റ്റില്‍ തുടര്‍ന്ന മികവാണ് ഇന്ത്യയെ ഈ നേട്ടത്തിലെത്തിച്ചത്. 

ഐസിസിയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചെങ്കോല്‍ ഒരിക്കല്‍ കൂടി ലഭിച്ചതില്‍ തങ്ങള്‍ക്ക് അങ്ങേയറ്റം അഭിമാനമുണ്ടെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‌ലി പ്രതികരിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ടീം മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ ടെസ്റ്റ് റാങ്കിങ്ങില്‍ മുകളിലെത്തിയത് കൂടുതല്‍ സന്തോഷം തരുന്ന കാര്യമാണെന്ന് കോഹ്‌ലി വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്