Sports

റാഞ്ചിയിലിരുന്ന് ധോനി എന്തെങ്കിലും ചെയ്തിട്ടുണ്ടാവും, അതല്ലാതെ ഇങ്ങനെ സാധ്യമല്ലെന്ന് പീയുഷ് ചൗള

അത്രയും നീണ്ട ഇടവേള കഴിഞ്ഞ് വന്നിട്ടും ധോനിയില്‍ അതിന്റെ താളപ്പിഴകള്‍ ഒന്നുമുണ്ടായില്ലെന്നാണ് പീയുഷ് ചൗള പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇടവേളക്ക് ശേഷം മടങ്ങി എത്തിയിട്ടും നെറ്റ്‌സില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ധോനിക്ക് സാധിച്ചതിനെ അത്ഭുതം പങ്കുവെച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്പിന്നര്‍ പീയുഷ് ചൗള. അത്രയും നീണ്ട ഇടവേള കഴിഞ്ഞ് വന്നിട്ടും ധോനിയില്‍ അതിന്റെ താളപ്പിഴകള്‍ ഒന്നുമുണ്ടായില്ലെന്നാണ് പീയുഷ് ചൗള പറയുന്നത്. 

സത്യസന്ധമായി പറഞ്ഞാല്‍, ഇത്രയും നീണ്ട ഇടവേള കഴിഞ്ഞ് വരുന്ന കളിക്കാരന്‍ തുരുമ്പിച്ച അവസ്ഥയിലായിരിക്കും. റാഞ്ചിയില്‍ ധോനി എന്തെങ്കിലും ചെയ്തിട്ടുണ്ടാവണം. അത്രയും നാള്‍ കളിക്കാതിരുന്നിട്ടും ഒരു തരത്തിലും ദ്രവിച്ച അവസ്ഥയിലായിരുന്നില്ല ധോനി. ചെന്നൈ നെറ്റ്‌സില്‍ 5-6 പന്തുകള്‍ നോക്കിയതിന് ശേഷം പിന്നെ ധോനി വമ്പന്‍ ഷോട്ടുകള്‍ കളിക്കും...പീയുഷ് ചൗള പറഞ്ഞു. 

നെറ്റ്‌സില്‍ നീണ്ട സെഷനുകളില്‍ ധോനി ബാറ്റ് ചെയ്തു. ധോനിയാണ് തന്റെ പ്രിയപ്പെട്ട ക്യാപ്റ്റനെന്നും പീയുഷ് ചൗള പറഞ്ഞു. റെയ്‌ന, റായിഡു, ധോനി എന്നിവര്‍ തുടരെ രണ്ട് രണ്ടര മണിക്കൂറാണ് നെറ്റ്‌സില്‍ കളിച്ചത്. 200-250 പന്തുകള്‍ അവര്‍ ഓരോരുത്തരും നേരിട്ടിട്ടുണ്ടാവുമെന്നും പീയുഷ് ചൗള പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT