Sports

റാഷ്‌ഫോര്‍ഡിന്റെ എക്‌സ്ട്രാ ടൈം ഗോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ കപ്പ് സെമിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: യൂറോപ്പ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദത്തില്‍ ബെല്‍ജിയം ക്ലബ്ബ് ആന്‍ഡെര്‍ച്ചിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവസാന നാലില്‍ ഇടം നേടി. പത്താം മിനുട്ടില്‍ ഹെന്റിക് മിഖ്താരിയിന്‍ ഓള്‍ ട്രഫോര്‍ഡില്‍ യുണൈറ്റഡിന് ആദ്യ ഗോള്‍ നേടിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആന്‍ഡെര്‍ച്ച് ഒപ്പമെത്തി. യുണൈറ്റഡ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് സോഫിയാന്‍ ഹാനിയാണ് ആന്‍ഡെര്‍ച്ചിന് സമനില സമ്മാനിച്ചത്.

ആദ്യ പാദത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിലായിരുന്നു. രണ്ടാം പകുതിയിലുടെ നിശ്ചിത സയമത്ത് ഓരോ ഗോളുകള്‍ ഇരു ടീമുകളും നേടിയതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. ഇതിനിടയില്‍ പരുക്ക് പറ്റി മാഞ്ചസ്റ്റര്‍ സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രഹിമോവിച്ചും പ്രതിരോധ താരം മാര്‍ക്കസ് റോജോയും പുറത്തു പോയത് യുണൈറ്റഡിന് ക്ഷീണം വര്‍ധിപ്പിച്ചു.

എന്നാല്‍ എക്‌സ്ട്രാ ടൈമിന്റെ 107മത് മിനുട്ടില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് യുണൈറ്റിന്റെ വിജയ ഗോള്‍ നേടി. നാല്‍പത് വാര അകലെ നിന്ന് പോഗ്ബ നീട്ടി നല്‍കിയ പന്ത് ഫെല്ലയ്‌നിയുടെ തലയില്‍ തട്ടി റാഷ്‌ഫോര്‍ഡിന്റെ കാലില്‍ വന്നു. റാഷ്‌ഫോര്‍ഡിന് പിഴച്ചില്ല. ഒന്നാന്തരം ഫിനിഷിലൂടെ പന്ത് വലയില്‍. ഒപ്പം യുണൈറ്റഡിന് സെമിയിലേക്കുള്ള ടിക്കറ്റും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജുവും ശ്രീശാന്തും ഉടക്കിലോ? കൈ കൊടുക്കാതെ, മൈൻഡ് ചെയ്യാതെ താരങ്ങൾ (വിഡിയോ)

'ഞാന്‍ എന്നെ കൊല്ലുകയാണ്...; ഇനി മുതല്‍ ആര്‍ക്കും ശല്യമാകില്ല..'; കുറിപ്പുമായി അഖില്‍ മാരാര്‍

മക്കളുടെ ട്യൂഷന്‍ ഫീസ് കുടിശ്ശിക വരുത്തി; പിതാവിന് 197,680 ദിര്‍ഹം പിഴ ചുമത്തി അബുദാബി കോടതി

സ്വര്‍ണവില റിവേഴ്‌സില്‍ തന്നെ; ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു

ഓർമ്മകളുടെ ഈണത്തിൽ മൂന്ന് സംഗീത പ്രതിഭകൾ; അനുഭവങ്ങൾ പങ്കുവെച്ച് മോഹൻ സിത്താരയും കൃഷ്ണചന്ദ്രനും ലതികയും