Sports

റൂട്ടിന് മുന്‍പില്‍ നിന്ന് ആക്രോശം:  റബാഡയ്ക്കും സൗത്ത് ആഫ്രിക്കയ്ക്കും കനത്ത തിരിച്ചടി 

ഇംഗ്ലണ്ട്-സൗത്ത് ആഫ്രിക്ക മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ വന്ന റബാഡയുടെ വിക്കറ്റ് സെലിബ്രേഷനാണ് വിവാദമായത്

Author : സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ട്-സൗത്ത് ആഫ്രിക്ക പരമ്പരയിലെ നാലാം ഏകദിനം പേസര്‍ റബാഡയ്ക്ക് നഷ്ടമാകും. മൂന്നാം ടെസ്റ്റിന് ഇടയിലെ റബാഡയുടെ വിക്കറ്റ് ആഘോഷം വിലക്കിലേക്ക് നീങ്ങിയപ്പോഴാണ് സൗത്ത് ആഫ്രിക്കയ്ക്ക് തിരിച്ചടിയാവുന്ന തീരുമാനം വരുന്നത്. 

ഇംഗ്ലണ്ട്-സൗത്ത് ആഫ്രിക്ക മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ വന്ന റബാഡയുടെ വിക്കറ്റ് സെലിബ്രേഷനാണ് വിവാദമായത്. ഒരു ടെസ്റ്റില്‍ നിന്ന് വിലക്കും, മാച്ച് ഫീയുടെ 15 ശതമാനം പിഴയും റബാഡയ്ക്ക് വിധിച്ചിട്ടുണ്ട്. 

ഒരു ഡിമെറിറ്റ് പോയിന്റും ഇവിടെ റബാഡയുടെ അക്കൗണ്ടിലേക്കെത്തി. 24 മാസത്തിന് ഇടയില്‍ റബാഡയ്ക്ക് ലഭിക്കുന്ന നാലാമത്തെ ഡിമെറിറ്റ് പോയിന്റാണ് ഇത്. മൂന്നാം ടെസ്റ്റില്‍ റൂട്ടിനെ ബൗള്‍ഡ് ചെയ്തതിന് ശേഷം റൂട്ടിന്റെ തൊട്ടടുത്തെത്തി ആക്രോശിച്ചായിരുന്നു റബാഡയുടെ സെലിബ്രേഷന്‍. 

ബാറ്റ്‌സ്മാന്‍ പുറത്തായതിന് ശേഷം ബാറ്റ്‌സ്മാനെ പ്രകോപിപ്പിക്കുന്ന വിധം സംസാരമോ, പ്രവര്‍ത്തിയോ, ആംഗ്യമോ പുറത്തെടുക്കുന്നത് കുറ്റമായി പറയുന്ന ഐസിസിയുടെ ആര്‍ട്ടിക്കിള്‍ 2.5 പ്രകാരമാണ് റബാഡയ്ക്ക് ഒരു കളിയില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുപ്രീം കോടതി നല്‍കാന്‍ പറഞ്ഞ മരുന്നില്‍ എന്തിനാണ് ആശങ്ക?; ഇന്ത്യന്‍ നിര്‍മിത എസ്എംഎ മരുന്ന് സുരക്ഷിതം; ഇനി വിദേശ മരുന്ന് നല്‍കില്ല'

'നാട്ടുകാരെ ഉപദേശിച്ചിട്ട് സ്വയം നന്നാവാൻ മറന്ന മൊണ്ണ'; വിവാദ വ്ലോ​ഗർ ഹക്കീമിന്റെ അറസ്റ്റിൽ പരിഹസിച്ച് നടൻ പെപ്പെ

വേളാങ്കണ്ണിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു: രണ്ട് മലയാളി യുവാക്കൾ അറസ്റ്റിൽ

സ്‌റ്റെലിഷ് ലുക്ക്, റിയര്‍ വ്യൂ കാമറ: മഹീന്ദ്ര ബൊലേറോ ബോള്‍ഡ് എഡിഷന്‍ വിപണിയില്‍

343 കിലോമീറ്റര്‍ റേഞ്ച്, ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍, വില 2.65 ലക്ഷം രൂപ; അള്‍ട്രാവയലറ്റ് എക്‌സ്-47 വെനം വിപണിയില്‍