Sports

റെക്കോര്‍ഡ് തുക ആലിസണിന് മുന്നില്‍ വെച്ച് ലിവര്‍പൂള്‍; ബ്രസീല്‍ ഗോളിയുടെ പ്രതികരണത്തിന് വേണ്ടി കാത്തിരിപ്പ് 

റോമയില്‍ നിന്നും ആലിസണിനെ സ്വന്തമാക്കാന്‍ 530 കോടി രൂപയുടെ ഡീലിനാണ് ലിവര്‍പൂള്‍ സമ്മതിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ തങ്ങളെ പിന്നോട്ടടിച്ച ഗോള്‍ കീപ്പര്‍ കാരിയസിന്റെ ഭാവി ചോദ്യചിഹ്നമാക്കി അലിസണിനെ ആന്‍ഫീല്‍ഡിലേക്കെത്തിക്കാന്‍ ലിവര്‍പൂള്‍. റോമയില്‍ നിന്നും ആലിസണിനെ സ്വന്തമാക്കാന്‍ 530 കോടി രൂപയുടെ ഡീലിനാണ് ലിവര്‍പൂള്‍ സമ്മതിച്ചിരിക്കുന്നത്. 

ലിവര്‍പൂളിന്റെ റെക്കോര്‍ഡ് ഓഫര്‍ സ്വീകരിക്കണമോ, അതോ ചെല്‍സി മുന്നോട്ടു വയ്ക്കുന്ന ഓഫറിന് വേണ്ടി കാത്തിരിക്കണമോ എന്ന് ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ ആലിസണിന് തീരുമാനിക്കാം. ആലിസണിന്റെ പ്രതികരണത്തിന് വേണ്ടി കാത്തിരിക്കുകയാണ് ലിവര്‍പൂള്‍. 

ഗോള്‍ കീപ്പര്‍ക്ക് ട്രാന്‍സ്ഫര്‍ വിപണിയില്‍ ലഭിക്കുന്ന ഏറ്റവും വലിയ ഓഫറാണ് ലിവര്‍പൂള്‍ ഇരുപത്തിയഞ്ചുകാരനായ ആലിസണിന്റെ മുന്നില്‍ വെച്ചിരിക്കുന്നത്. മറ്റ് ക്ലബുകളില്‍ നിന്നും ആലിസണിന് വേണ്ടി താത്പര്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ലിവര്‍പൂള്‍ ഇപ്പോള്‍ മുന്നോട്ടു വെച്ചിരിക്കുന്ന തുകയേക്കാള്‍ കൂടുതല്‍ ഈ ക്ലബുകള്‍ ആലിസണിന് മുന്നില്‍ വയ്ക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ജനുവരിയിലും ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ക്ക് വേണ്ടി ലിവര്‍പൂള്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

SCROLL FOR NEXT