Sports

റെയില്‍വേയിലെ ജോലിക്കിടെ അപകടം; പശ്ചിമ ബംഗാളിന്റെ ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം ഷോക്കേറ്റ് മരിച്ചു

പശ്ചിമ ബംഗാളിന്റെ ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരമായ ത്രിനാങ്കുര്‍ നാഗ് (26) ഷോക്കേറ്റ് മരിച്ചു. റെയില്‍വേ ഷെഡിലെ ജോലിക്കിടയില്‍ അബദ്ധത്തില്‍ വൈദ്യുതലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. 

Author : സമകാലിക മലയാളം ഡെസ്ക്

 കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരമായ ത്രിനാങ്കുര്‍ നാഗ് (26) ഷോക്കേറ്റ് മരിച്ചു. റെയില്‍വേ ഷെഡിലെ ജോലിക്കിടയില്‍ അബദ്ധത്തില്‍ വൈദ്യുതലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. 

 ഉയര്‍ന്ന അളവില്‍ വൈദ്യുതി കടന്നുപോകുന്ന ലൈനില്‍ തട്ടിയതോടെ ഗുരുതരമായി പൊള്ളലേറ്റ് നാഗ് തെറിച്ച് വീഴുകയായിരുന്നുവെന്ന് ഈസ്റ്റേണ്‍ റെയില്‍വേ വക്താവ് അറിയിച്ചു.

പൊള്ളലേറ്റ നാഗിനെ റെയില്‍വേയുടെ ബി ആര്‍ സിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റെയില്‍വേ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് അപകട കാരണമെങ്കില്‍ ഗുരുതരമായ ശിക്ഷയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.  അഞ്ച് വര്‍ഷം മുമ്പാണ് നാഗ് റെയില്‍ വേയില്‍ ജോലി ലഭിച്ചെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT