Sports

ലങ്കന്‍ ക്രിക്കറ്റ് താരം കുസാല്‍ മെന്‍ഡിസിന്റെ വാഹനം ഇടിച്ച് വഴി യാത്രക്കാരന്‍ മരിച്ചു; വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അറസ്റ്റില്‍

മെന്‍ഡിസ് ഓടിച്ച വണ്ടി ഇടിച്ച് വഴി യാത്രക്കാരന്‍ മരിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. കൊളംബോയിലെ പനദുരയിലാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുസാല്‍ മെന്‍ഡിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മെന്‍ഡിസ് ഓടിച്ച വണ്ടി ഇടിച്ച് വഴി യാത്രക്കാരന്‍ മരിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. കൊളംബോയിലെ പനദുരയിലാണ് സംഭവം. 

മെന്‍ഡിസിനെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. 74 വയസുകാരനാണ് മെന്‍ഡിസ് ഓടിച്ച വാഹനമിടിച്ച് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അപകടം. 

44 ടെസ്റ്റുകളും 76 ഏകദിനങ്ങളും ലങ്കക്ക് വേണ്ടി കളിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് മെന്‍ഡിസ്. കോവിഡ് ലോക്ക്ഡൗണിന് ശേഷം ലങ്കന്‍ ടീം പരിശീലനം പുനരാരംഭിച്ചപ്പോള്‍ മെന്‍ഡിസും ടീമിനൊപ്പം ചേര്‍ന്നിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമ്പെയ്ത് 'സ്വര്‍ണം' വീഴ്ത്തി ഇന്ത്യയുടെ കൗമാര വിസ്മയം 'കുംകും'! പുതു ചരിത്രം

​ഗോൾഡൻ ​ഗേൾ കുംകും! 'പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'- ഇന്നത്തെ 5 പ്രധാന വാർത്തകൾ

'മാസപ്പടി കേസില്‍ പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇഡി

ഹിമാചലില്‍ നിന്ന് 600 മെഗാവാട്ട് വൈദ്യുതി; നിയന്ത്രണങ്ങള്‍ നീക്കാമെന്ന പ്രതീക്ഷയില്‍ കെഎസ്ഇബി

ഗ്യാനേഷ് കുമാര്‍ വെറും പരല്‍മീന്‍, ലക്ഷ്യം നരേന്ദ്ര മോദിയുടെ രാജി: കെസി വേണുഗോപാല്‍