Sports

ലങ്കയെ വൈറ്റ് വാഷ് ചെയ്യാന്‍ ഇന്ത്യന്‍ വനിതകള്‍; നാലാം ട്വന്റി20യിലും ജയം

54 റണ്‍സ് എടുത്ത അനുജയ്ക്ക് ഒപ്പം നിന്ന് 96 റണ്‍സിന്റെ കൂട്ടുകെട്ടാണ് ജെമീമ തീര്‍ത്തത്

സമകാലിക മലയാളം ഡെസ്ക്

ശ്രീലങ്കയ്‌ക്കെതിരായ ട്വിന്റി20 പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. നാലാം ഏകദിനത്തില്‍ ലങ്കയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ സമ്പൂര്‍ണ പരമ്പര ജയത്തിലേക്ക് നീങ്ങുന്നത്. 

അഞ്ച് ട്വിന്റി20 മത്സരങ്ങളുടെ പരമ്പരയില്‍ 3-0ന് മുന്നിലാണ് ഇന്ത്യ ഇപ്പോള്‍. മൂന്നാം ട്വിന്റി20യില്‍ ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ച ജെമീമയാണ് ഇവിടേയും ഇന്ത്യയ്ക്ക് താങ്ങായത്. 54 റണ്‍സ് എടുത്ത അനുജയ്ക്ക് ഒപ്പം നിന്ന് 96 റണ്‍സിന്റെ കൂട്ടുകെട്ടാണ് ജെമീമ തീര്‍ത്തത്. 

70 ബോളില്‍ നിന്നായിരുന്നു ഇവരുടെ 96 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ്. സിക്‌സ് അടിച്ച് ഇന്ത്യയ്ക്കായി ജെമീമ വിജയ റണ്ണും നേടി.  മൂന്നാം ട്വിന്റി20യില്‍ സിക്‌സ് പറത്തിയായിരുന്നു ജെമീമ അര്‍ധ ശതകം തികച്ചത്. നാലാം ട്വിന്റി20യിലേക്കെത്തിയപ്പോള്‍ അര്‍ധശതകവും വിജയ റണ്ണും സിക്‌സ് പറത്തി തന്നെ നേടിയാണ് ജെമീമ ഇന്ത്യന്‍ വനിതാ സംഘത്തിലെ മികച്ച ഫിനിഷര്‍ പദവിയാണ് തന്റെ പേരിലേക്ക് ചേര്‍ക്കുന്നത്. 

മഴ കാരണം മത്സരം പതിനേഴ് ഓവറായി ചുരുക്കിയിരുന്നു. 134 വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 15.4 ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു. 36 ബോളില്‍ നാല് ഫോര്‍ അടക്കമാണ് അനുജ അര്‍ധ ശതകം തികച്ചത്. ജെമീമ 37 ബോളില്‍ 52 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

ഡോക്ടർ വന്ദന ദാസ് കൊലപാതകം : പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

SCROLL FOR NEXT