Sports

'ലാബുഷെയ്‌നിന്റെ ശ്രദ്ധ കളയുകയാവും സച്ചിന്റെ ലക്ഷ്യം'; കുറ്റപ്പെടുത്തി സ്റ്റീവ് വോ 

ലാബുഷെയ്‌നിന്റെ ശ്രദ്ധ നഷ്ടപ്പെടുത്താനാവും സച്ചിന്‍ ചിലപ്പോള്‍ ഇതിലൂടെ ശ്രമിച്ചതെന്ന് സ്റ്റീവ് വോ കുറ്റപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

സ്‌ട്രേലിയന്‍ താരം ലാബുഷെയ്‌നിനെ പ്രശംസ കൊണ്ട് മൂടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രതികരണത്തോട് വിയോജിച്ച്  ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് വോ. ലാബുഷെയ്‌നിന്റെ ശ്രദ്ധ നഷ്ടപ്പെടുത്താനാവും സച്ചിന്‍ ചിലപ്പോള്‍ ഇതിലൂടെ ശ്രമിച്ചതെന്ന് സ്റ്റീവ് വോ കുറ്റപ്പെടുത്തി. 

എന്റെ അഭിപ്രായത്തില്‍ റണ്‍സ് കണ്ടെത്താനുള്ള ത്വര ലാബുഷെയ്‌നിലുണ്ട്. 12 മാസം മുന്‍പ് ടീമിലേക്ക് എത്തുമ്പോള്‍ 26ാം സ്ഥാനത്തായിരുന്നു ലാബുഷെയ്ന്‍. ഇപ്പോള്‍ ടെസ്റ്റില്‍ നാലാം സ്ഥാനത്താണ്. അതൊരു അവിശ്വസനീയമായ മാറ്റമാണ്, സ്റ്റീവ് വോ പറഞ്ഞു. 

ചാരിറ്റി മത്സരത്തിന് ഇടയിലാണ് ലാബുഷെയ്‌നിനെ സച്ചിന്‍ പ്രശംസ കൊണ്ട് മൂടിയത്. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ പോരാട്ടം ഞാന്‍ കാണുകയുണ്ടായി. സ്റ്റീവ് സ്മിത്ത് ഔട്ടായപ്പോള്‍ ലാബുഷെയ്‌നിന്റെ ഇന്നിങ്‌സ് കണ്ടു. ആര്‍ച്ചറുടെ രണ്ടാമത്തെ പന്തില്‍ തന്നെ ലാബുഷെയ്‌നിന്റെ ദേഹത്ത് പ്രഹരമേറ്റു. എന്നാല്‍ പിന്നെയുള്ള 15 മിനിറ്റ് ലാബുഷെയ്‌നിന്റെ ബാറ്റിങ് കണ്ട് ഞാന്‍ ഞെട്ടി, സച്ചിന്‍ പറഞ്ഞു. 

പിഴവുകളില്ലാത്ത ഫുട് വര്‍ക്കാണ്. ഫുട് വര്‍ക്ക് ഫിസിക്കലായി വരേണ്ടതല്ല, മനസിനുള്ളില്‍ നിന്ന് വരേണ്ടതാണ്. പോസിറ്റീവായി ചിന്തിക്കുന്നില്ലെങ്കില്‍ നമ്മുടെ കാലുകളില്‍ വേണ്ട ചലനമുണ്ടാവില്ലെന്നും അന്ന് സച്ചിന്‍ പറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

SCROLL FOR NEXT