Sports

ലിവര്‍പൂളിന്റെ ബ്രസീല്‍ താരം കിരീട നേട്ടത്തിന്റെ ആഘോഷത്തില്‍; വീട്ടില്‍ കള്ളന്‍ കയറി സ്വര്‍ണാഭരണവും കാറും മോഷ്ടിച്ചു

ലിവര്‍പൂളിന്റെ ബ്രസീല്‍ താരം കിരീട നേട്ടത്തിന്റെ ആഘോഷത്തില്‍; വീട്ടില്‍ കള്ളന്‍ കയറി സ്വര്‍ണാഭരണവും കാറും മോഷ്ടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ബ്രസീലിയ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ലിവര്‍പൂളിന്റെ ബ്രസീല്‍ മധ്യനിര താരം ഫാബിഞ്ഞോയുടെ വീട്ടില്‍ മോഷണം. ലിവര്‍പൂള്‍ ടീം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കന്നി കിരീട നേട്ടം ആഘോഷിക്കുന്നതിനിടെയാണ് താരത്തിന്റെ വീട്ടില്‍ കള്ളന്‍ കയറിയത്. 

ആഭരണങ്ങളും ഓഡി ആര്‍എസ് 6 ആഡംബര കാറുമാണ് മോഷണം പോയത്. കാര്‍ വീട്ടില്‍ നിന്ന് 20 മൈല്‍ അകലെ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. 

സംഭവത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ഫോറന്‍സിക് പരിശോധനയും നടത്തുമെന്ന് പൊലീസ് പറഞ്ഞു. 

ഏഴ് കളികള്‍ ബാക്കിയുള്ളപ്പോള്‍ തന്നെ ലിവര്‍പൂള്‍ കിരീടമുറപ്പാക്കിയിരുന്നു. അവസാന പോരാട്ടത്തില്‍ ചെല്‍സിയെ 5-3ന് തകര്‍ത്താണ് ക്ലോപ്പും സംഘവും നടാടെ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

നാളെ മുതല്‍ ഇരുട്ടിലാകുമോ?; വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഇന്നത്തെ ഒപി സേവനങ്ങൾ: വിഭാഗങ്ങളും സമയക്രമവും അറിയാം

ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും