Sports

ലെഗ് സ്പിന്‍ എറിയരുതെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നോട് പറഞ്ഞു, എന്തിനായിരുന്നു അത്? മുരളീധരന്റെ മറുപടി കേട്ട് ഞെട്ടി അശ്വിന്‍ 

'എന്തിനാണ് ലെഗ് സ്പിന്‍ എറിയുന്നത് എന്നാണ് അന്ന് നിങ്ങള്‍ ചോദിച്ചത്. ഓഫ് സ്പിന്‍ എറിയാന്‍ നിര്‍ദേശിക്കുകയും ചെയ്തു'

Author : സമകാലിക മലയാളം ഡെസ്ക്

മുത്തയ്യ മുരളീധരനൊപ്പം സ്പിന്നിനെ കുറിച്ച് ചര്‍ച്ച ചെയ്ത് അശ്വിന്‍ എത്തിയത് ആരാധകരുടെ മനം നിറച്ചാണ്. സംസാരത്തില്‍ ഒരുവേള മുരളീധരന്‍ ലെഗ് സ്പിന്‍ എറിയുന്നതില്‍ നിന്നും തുടക്കകാലത്ത് തന്നെ വിലക്കിയത് അശ്വിന്‍ ഓര്‍മപ്പെടുത്തി. ഇതിന് മുരളീധരന്‍ നല്‍കിയ മറുപടിയാണ് ആരാധകരിപ്പോള്‍ ഏറ്റെടുക്കുന്നത്. 

അണ്ടര്‍ 19 ക്രിക്കറ്റ് കളിക്കുന്ന സമയം ടീമില്‍ ഇടംപിടിക്കാന്‍ ലെഗ് സ്പിന്നാണ് കളിച്ചിരുന്നത്. എന്നാല്‍ ആ സമയം നിങ്ങള്‍ എന്നോട് പറയുന്നത് ഓര്‍ക്കുന്നുണ്ടോ? എന്തിനാണ് ലെഗ് സ്പിന്‍ എറിയുന്നത് എന്നാണ് അന്ന് നിങ്ങള്‍ ചോദിച്ചത്. ഓഫ് സ്പിന്‍ എറിയാനും, അതില്‍ മികവ് കാണിക്കാനാവുമെന്നും നിങ്ങളെന്നോട് പറഞ്ഞു. എന്തിനാണ് എന്നോട് അന്ന് അങ്ങനെ പറഞ്ഞത്, അശ്വിന്‍ മുരളീധരനോട് ചോദിച്ചു. 

അണ്ടര്‍ 19 ടീമിലേക്ക് എത്താനാണ് ഞാന്‍ ലെഗ് സ്പിന്‍ എറിഞ്ഞത്. നീയാവട്ടെ ഇന്ത്യക്ക് വേണ്ടി കളിക്കാനാണ് ലക്ഷ്യം വെക്കുന്നത്. ലെഗ് സ്പിന്നര്‍മാരെയാണ് വേണ്ടത് എന്ന് സെലക്ടര്‍മാരും പറയും. അവിടെ പരിചയസമ്പത്ത് ഘടകമാണ്. വിക്കറ്റ് വീഴ്ത്തിയാല്‍ മാത്രമാവും ആത്മവിശ്വാസം കിട്ടുക. കഴിവ് തെളിയിക്കണം. ലെഗ് സ്പിന്‍ എറിഞ്ഞ് മാത്രമല്ല കഴിവ് കാണിക്കേണ്ടത്. ഓഫ് സ്പിന്‍ എറിഞ്ഞ് വിക്കറ്റ് വീഴ്ത്തുക എന്നതും വെല്ലുവിളിയാണ്. 

എന്റെ കരിയറില്‍ എന്നേയും അവര്‍ ഒഴിവാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ നിന്ന് അവരെന്നെ ഒഴിവാക്കി. എന്നിട്ടും ഞാന്‍ ലെഗ് സ്പിന്‍ എറിഞ്ഞില്ല. ഓഫ് സ്പിന്നിലൂടെ അവരെ വെല്ലുവിളിച്ച് ഞാന്‍ വിക്കറ്റ് വീഴ്ത്തി. ആ വെല്ലുവിളി നീ മറന്നു എന്ന് തോന്നി. അതാണ് അന്ന് ഞാന്‍ അങ്ങനെ പറഞ്ഞത്, അശ്വിനോട് മുരളീധരന്‍ പറഞ്ഞു. 

അന്ന് നിങ്ങള്‍ അങ്ങനെ പറഞ്ഞതിന് ശേഷം ഏതാണ് ഒരു വര്‍ഷത്തോളം ഞാന്‍ കാരം ബോളും ഓഫ് സ്പിന്നുമാണ് എറിഞ്ഞത് എന്നായിരുന്നു അശ്വിന്റെ മറുപടി. അതുകൊണ്ടാണ് ഇന്ന് നീ ഇവിടെ എത്തി നില്‍ക്കുന്നത് എന്ന് മുരളീധരനും ചൂണ്ടിക്കാണിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT