Sports

'ലെവന്‍ഗോള്‍സ്‌കി'; സ്വന്തം തട്ടകത്തില്‍ നാലടിച്ച് ബയേണിന്റെ ജയം; ജര്‍മനിയില്‍ കന്നി ഗോളുമായി കുട്ടീഞ്ഞോ

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ വന്‍ ജയവുമായി ബയേണ്‍ മ്യൂണിക്ക്. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ബവേറിയന്‍സ് കൊളോണിനെ വീഴ്ത്തി

Author : സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ വന്‍ ജയവുമായി ബയേണ്‍ മ്യൂണിക്ക്. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ബവേറിയന്‍സ് കൊളോണിനെ വീഴ്ത്തി. ഇരട്ട ഗോളുകളുമായി സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ബയേണിനായി കന്നി ഗോളടിച്ച് കുട്ടീഞ്ഞോയും തിളങ്ങി. ബയേണിന് വേണ്ടിയുള്ള നാലാം മത്സരത്തിലാണ് കുട്ടിഞ്ഞോ ആദ്യ ഗോള്‍ നേടുന്നത്. ഈ സീസണില്‍ ടീമിലെത്തിയ ഇവാന്‍ പെരിസിച്ചും ബയേണിനായി വല ചലിപ്പിച്ചു. 

തുടര്‍ച്ചയായി അഞ്ചാം മത്സരത്തിലും ബയേണിന് വേണ്ടി ലെവന്‍ഡോസ്‌കി ഗോളടിച്ചു. ഇതോടെ ബയേണിന് വേണ്ടി ഈ സീസണില്‍ എല്ലാ ടൂര്‍ണമെന്റുകളിലും കളിച്ച മത്സരങ്ങളിലെല്ലാം പോളണ്ട് നായകന്‍ ഗോളടിച്ചു. 

ആദ്യ പകുതിയില്‍ ഒരു ഗോളും രണ്ടാം പകുതിയില്‍ മൂന്ന് ഗോളും നേടിയാണ് ബയേണ്‍ പട്ടിക തികച്ചത്. കളി തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ ലെവന്‍ഡോസ്‌കി ബയേണിന് ലീഡ് സമ്മാനിച്ചു. 48ാം മിനുട്ടില്‍ തന്റെ രണ്ടാം ഗോളിലൂടെ ലെവന്‍ഡോസ്‌കി ലീഡുയര്‍ത്തി.

62ാം മിനുട്ടില്‍ പെനാല്‍റ്റി വലയിലാക്കിയാണ് കുട്ടിഞ്ഞോ ആദ്യ ബുണ്ടസ് ലീഗ ഗോള്‍ നേടിയത്. കിങ്സ്ലി എഹിബു കുട്ടിഞ്ഞോയെ ബോക്‌സില്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. ചുവപ്പ് കാര്‍ഡ് കണ്ട് കിങ്സ്ലി കളം വിടുകയും ചെയ്തതോടെ ശേഷിച്ച സമയത്ത് കൊളോണ്‍ പത്ത് പേരായി ചുരുങ്ങി. 73ാം മിനുട്ടില്‍ വലയില്‍ പന്തെത്തിച്ച് പെരിസിച്ച് ടീമിന്റെ പട്ടിക തികച്ചു. ജയത്തോടെ ബയേണ്‍ രണ്ടാം സ്ഥാനത്ത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT