Sports

ലൈംഗിക ആരോപണം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിനായി കളിക്കില്ല

ലൈംഗിക ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പോര്‍ച്ചുഗല്‍ ടീമില്‍ നിന്ന് നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒഴിവായി

Author : സമകാലിക മലയാളം ഡെസ്ക്

ലിസ്ബന്‍: ലൈംഗിക ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പോര്‍ച്ചുഗല്‍ ടീമില്‍ നിന്ന് നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒഴിവായി. ഈ മാസം 11ന് നടക്കുന്ന പോളണ്ടിനെതിരായ യുവേഫ നാഷന്‍സ് ലീഗ് പോരാട്ടത്തിനും മൂന്ന് ദിവസത്തിന് ശേഷം നടക്കുന്ന സ്‌കോട്‌ലന്‍ഡിനെതിരായ സൗഹൃദ പോരാട്ടത്തിനുമുള്ള പോര്‍ച്ചുഗല്‍ ടീമില്‍ നിന്നാണ് താരം ഒഴിവായത്. 

34 കാരിയായ കാതറിന്‍ മയോര്‍ഗയാണ് ദിവസങ്ങള്‍ക്ക് മുന്‍പ് റൊണാള്‍ഡോയ്‌ക്കെതിരേ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്. 2009ല്‍ ലാസ് വെഗാസിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് ക്രിസ്റ്റിയാനോ ബലാംത്സംഗം ചെയ്തതായി ആരോപിച്ച് യുവതി രംഗത്തെത്തുകയായിരുന്നു. പരാതിയില്‍ നിലവില്‍ അന്വേഷണം നടക്കുകയാണ്. 

എന്നാല്‍ തന്റെ പേരില്‍ പ്രശസ്തയാകാനുള്ള തന്ത്രമാണ് യുവതി നടത്തുന്നതെന്ന് ക്രിസ്റ്റ്യാനോ ആരോപിച്ചു. എന്നാല്‍ ഇരുവരും തൊട്ടുരുമ്മി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ ക്രിസ്റ്റിയാനോക്കെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് താരം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21