Sports

ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പ്; പിയു ചിത്ര ഇന്ത്യന്‍ ടീമില്‍; പോരിനിറങ്ങുന്നത് 12 മലയാളികള്‍

ചിത്ര ഉള്‍പ്പെടെ 12 മലയാളി താരങ്ങള്‍ ലോക പോരാട്ടത്തിനുള്ള ടീമില്‍ ഇടം പിടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പിയു ചിത്രയും. ചിത്ര ഉള്‍പ്പെടെ 12 മലയാളി താരങ്ങള്‍ ലോക പോരാട്ടത്തിനുള്ള ടീമില്‍ ഇടം പിടിച്ചു. 1500 മീറ്ററില്‍ ഏഷ്യന്‍ ചാമ്പ്യന്‍ എന്ന നിലയിലാണ് ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ചിത്രയെ ഒഴിവാക്കിയ നടപടി വിവാദമായിരുന്നു. 

ജിന്‍സണ്‍ ജോണ്‍സന്‍, ഗോപി, കെടി ഇര്‍ഫാന്‍, മുഹമ്മദ് അനസ്, ജിസ്‌ന മാത്യു അടക്കമുള്ള മലയാളികള്‍ ടീമിലുണ്ട്. ഈ മാസം 27 മുതല്‍ ഒക്ടോബര്‍ ആറ് വരെ ഖത്തറിലെ ദോഹയിലാണ് ചാമ്പ്യന്‍ഷിപ്പ്.

അതേസമയം ജാവലിന്‍ താരം നീരജ് ചോപ്രയുടെയും വനിതാ റിലേ ടീമില്‍ സരിതാ ബെന്‍ ഗെയ്ക്‌വാദിന്റെയും അസാന്നിധ്യമാണ് ശ്രദ്ധേയം. 25 അം​ഗ സംഘമാണ് ഇന്ത്യക്കായി മാറ്റുരയ്ക്കുന്നത്.

ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ പുരുഷ ടീം: എം പി ജാബിര്‍(400 മീ ഹര്‍ഡില്‍സ്), ജിന്‍സണ്‍ ജോണ്‍സണ്‍(1500 മീ), അവിനാശ് സാബ്‌ലെ(3000മീ സ്റ്റീപ്പിള്‍ ചേസ്), കെടി ഇര്‍ഫാന്‍, ദേവേന്ദര്‍ സിങ്(20 കി. മി നടത്തം), ടി ഗോപി (മാരത്തണ്‍), എം ശ്രീശങ്കര്‍(ലോങ് ജംപ്), തജീന്ദര്‍ പാല്‍ സിങ് തൂര്‍(ഷോട്ട് പുട്ട്), ശിവ്പാല്‍ സിങ്(ജാവലിന്‍ ത്രോ), മുഹമ്മദ് അനസ്, നിര്‍മല്‍ നോഹ ടോം, അലക്‌സ് ആന്റണി, ഓമോജ് ജേക്കബ്, കെഎസ് ജീവന്‍, ധരുണ്‍ അയ്യസ്വാമി, ഹര്‍ഷ കുമാര്‍(4- 400 റിലേ, മിക്‌സഡ് റിലേ).

വനിതാ ടീം: പിയു ചിത്ര(1500 മീ), അന്നു റാണി(ജാവലിന്‍ ത്രോ), ഹിമ ദാസ്, വി കെ വിസ്മയ, എം ആര്‍ പൂവമ്മ, എംആര്‍ ജിസ്‌ന മാത്യു, വി രേവതി, ശുഭ വെങ്കടേശന്‍, ആര്‍ വിദ്യ(4-400 റിലേ, മിക്‌സഡ് റിലേ)
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും പതിവാണോ? പിന്നിൽ വിറ്റാമിൻ ഡിയുടെ അഭാവമാകാം