Sports

ലോക കപ്പ് പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത് അവരാണ്, അവരുടെ കൂട്ടത്തിലെ താരത്തെ ബാഴ്‌സയിലെത്തിക്കാന്‍ മെസി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സൂപ്പര്‍ താരത്തെ ടീമിലെത്തിക്കാനാണെങ്കില്‍ ബാഴ്‌സയ്ക്ക് വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് വ്യക്തം

സമകാലിക മലയാളം ഡെസ്ക്

ഫ്രാന്‍സില്‍ നിന്നേറ്റ തിരിച്ചടിയെ തുടര്‍ന്നാണ് തന്റേയും അര്‍ജന്റീനയുടേയും ലോക കപ്പ് പ്രതീക്ഷകള്‍ പൊലിഞ്ഞതെങ്കിലും ഈ ഫ്രഞ്ച് സൂപ്പര്‍ താരത്തോടുള്ള ഇഷ്ടം തുറന്നു കാട്ടി മെസി. പോള്‍ പോഗബയെ ബാഴ്‌സയില്‍ എത്തിക്കണം എന്ന ആവശ്യമാണ് മെസി മുന്നോട്ടു വെച്ചിരിക്കുന്നത്. 

നിലവില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മധ്യനിര താരമാണ് പോഗ്ബ. ഇനിയെസ്റ്റ പോയ വിടവും, പൗളിഞ്ഞോ ഈ സീസണോടെ ക്ലബ് വിട്ടേക്കുമെന്ന സാധ്യതകളും  മുന്നില്‍ കണ്ടാണ് പോഗ്ബയെ ബാഴ്‌സയിലെത്തിക്കണം എന്ന ആവശ്യം മെസി മുന്നോട്ടു വെച്ചിരിക്കുന്നതെന്നാണ് സൂചന. 

എന്നാല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സൂപ്പര്‍ താരത്തെ ടീമിലെത്തിക്കാനാണെങ്കില്‍ ബാഴ്‌സയ്ക്ക് വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് വ്യക്തം. നൂറ് മില്യണ്‍ യൂറോയ്ക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിയ താരമാണ് പോഗ്ബ. ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വലിയ മുന്നേറ്റം നടത്താന്‍ സാധിച്ചില്ലാ എങ്കിലും പോഗ്ബയെ ബാഴ്‌സയില്‍ എത്തിക്കണം എങ്കില്‍ വലിയ വില തന്നെ കാറ്റാലന്‍സിന് മുടക്കേണ്ടി വരുമെന്ന് ഉറപ്പാണ്.

പോഗ്ബയ്ക്ക മുന്‍പ് ഫ്രഞ്ച താരം ഗ്രീസ്മനിനെയായിരുന്നു ബാഴ്‌സ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അത്‌ലറ്റിക്കോ മാഡ്രിഡില്‍ തന്നെ തുടരുകയാണെന്ന് ഗ്രീസ്മാന്‍ വ്യക്തമാക്കിയതോടെ ബാഴ്‌സയ്ക്ക് മറ്റ് സാധ്യതകള്‍ തിരയേണ്ടി വരികയായിരുന്നു. കുട്ടിഞ്ഞോയേയും, ഡെംബേലയേയും ടീമിലേക്ക് എത്തിച്ചതിന്റെസാമ്പത്തിക ക്ഷീണം ബാഴ്‌സയ്ക്ക് ഇനിയും വിട്ടുമാറിയിട്ടില്ല. അതിനാല്‍ പോഗ്ബയെ ടീമിലേക്ക് എത്തിക്കണം എന്ന മെസിയുടെ ആവശ്യം മാനേജ്‌മെന്റ് എത്രമാത്രം കാര്യമായി എടുക്കുമെന്ന് കണ്ടറിയണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പ സംഗമം: 'കണക്കുകളില്‍ ചില പൊരുത്തക്കേടുകള്‍ മാത്രം'; ആരോപണങ്ങള്‍ നിഷേധിച്ച് ദേവസ്വം ബോര്‍ഡ്

ആത്മവിശ്വാസം കൂട്ടുന്ന വാർത്തകൾ ലഭിക്കും

തിരുവനന്തപുരത്ത് പൊലീസുകാരനെ തല്ലി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍, കേസ്

ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സുമായി അസാപ്, താൽപ്പര്യമുള്ളവർക്ക് അപേക്ഷിക്കാം

സാമ്പത്തിക പ്രതിസന്ധിക്ക് നിക്ഷേപകർ ഉത്തരവാദികളല്ല , സ്ഥിര നിക്ഷേപങ്ങള്‍ തിരികെ നല്‍കുന്നത് സഹകരണ ബാങ്കുകള്‍ വൈകിപ്പിക്കരുത്: ഉപഭോക്തൃ കമ്മീഷന്‍

SCROLL FOR NEXT