Sports

ലോക ബോക്‌സിങ്‌ ചാമ്പ്യന്‍ഷിപ്പ്‌ ആതിഥേയത്വം ഇന്ത്യക്ക്‌ നഷ്ടമായി, ആതിഥേയത്വ ഫീസ്‌ അടക്കാതിരുന്നത്‌ തിരിച്ചടി

വേദിയാവുന്നതിന്‌ നല്‍കേണ്ടി ആതിഥേയത്വ ഫീസ്‌ അടക്കുന്നതില്‍ ദേശിയ ബോക്‌സിങ്‌ ഫെഡറേഷന്‍ വീഴ്‌ച വരുത്തിയതാണ്‌ ഇതിന്‌ കാരണം

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ലോക ബോക്‌സിങ്‌ ചാമ്പ്യന്‍ഷിപ്പിന്റെ ആതിഥേയത്വം ഇന്ത്യക്ക്‌ നഷ്ടപ്പെട്ടു. വേദിയാവുന്നതിന്‌ നല്‍കേണ്ടി ആതിഥേയത്വ ഫീസ്‌ അടക്കുന്നതില്‍ ദേശിയ ബോക്‌സിങ്‌ ഫെഡറേഷന്‍ വീഴ്‌ച വരുത്തിയതാണ്‌ ഇതിന്‌ കാരണം.

സെര്‍ബിയന്‍ നഗരമായ ബെല്‍ഗ്രേഡിനെയാണ്‌ രാജ്യാന്തര ബോക്‌സിങ്‌ അസോസിയേഷന്‍ പുതിയതായി തെരഞ്ഞെടുത്തിരിക്കുന്നത്‌. 2017ലായിരുന്നു ലോക ബോക്‌സിങ്‌ ചാമ്പ്യന്‍ഷിപ്പില്‍ വേദിയൊരുക്കുന്നത്‌ സംബന്ധിച്ച്‌ ഇന്ത്യന്‍ ബോക്‌സിങ്‌ ഫെഡറേഷന്‍ രാജ്യാന്തര ബോക്‌സിങ്‌ അസോസിയേഷനുമായി കരാറിലേര്‍പ്പെട്ടത്‌. എന്നാല്‍ ആതിഥേയത്വ ഫീസ്‌ ഇതുവരെയായി ഇന്ത്യ നല്‍കിയിരുന്നില്ല.

സാങ്കേതിക തടസങ്ങള്‍ കാരണമാണ്‌ ആതിഥേയത്വ ഫീസ്‌ നല്‍കാതിരുന്നത്‌ എന്നാണ്‌ ഇന്ത്യയുടെ വിശദീകരണം. 2019 ഡിസംബര്‍ രണ്ടിന്‌ മുന്‍പായി 500 ഡോളറായിരുന്നു നല്‍കേണ്ടിയിരുന്നത്‌. എന്നാല്‍, സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ രാജ്യാന്തര ഒളിംപിക്‌സ്‌ കമ്മിറ്റി ദേശിയ ഫെഡറേഷനെ സസ്‌പെന്‍ഡ്‌ ചെയ്യുകയും അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതോടെയാണ്‌ ഫീസ്‌ നല്‍കാന്‍ സാധിക്കാതെ വന്നത്‌.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു