Sports

ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് ജെപി ഡുമിനി; ട്വന്റി20യില്‍ തുടരും

2008ല്‍ ശ്രീലങ്കയ്‌ക്കെതിരെ കളിച്ചാണ് ഡുമിനി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. 193 ഏകദിനങ്ങള്‍ ഡുമിനി സൗത്ത് ആഫ്രിക്കയ്ക്കായി കളിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലോക കപ്പിന് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് മറ്റൊരു താരം കൂടി. സൗത്ത് ആഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജെപി ഡുമിനിയാണ് ലോക കപ്പിന് ശേഷം താന്‍ കളിക്കളം വിടുമെന്ന് പ്രഖ്യാപിച്ചത്. 

വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയില്‍, പാക് പേസര്‍ ഇമ്രാന്‍ താഹിര്‍ എന്നിവരും ലോക കപ്പിന് ശേഷം കളി മതിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്ന് വ്യക്തമാക്കിയ ഡുമിനി, താന്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ട്വന്റി20 ക്രിക്കറ്റ് തുടരുമെന്നും പറയുന്നു. 

മാറ്റിനിര്‍ത്തപ്പെട്ട കഴിഞ്ഞ കുറേ മാസങ്ങളില്‍ എന്റെ കരിയറിനെ കുറിച്ച് വിശകലനം ചെയ്യുവാനായി. ഭാവിയിലേക്കുള്ള ലക്ഷ്യങ്ങളെ കുറിച്ചും എനിക്ക് ധാരണ ലഭിച്ചു. ഇതുപോലൊരു തീരുമാനം എടുക്കുക എളുപ്പമല്ല. ട്വന്റി20യില്‍ ഞാന്‍ കളി തുടരും. എന്നാല്‍ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചിലവിടുവാനാണ് എനിക്ക് താത്പര്യമെന്നും ഡുമിനി വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് പറയുന്നു. 

കരിയറില്‍ സ്ഥിരത പുലര്‍ത്താന്‍ കഴിയാതിരുന്നതാണ് ഡുമിനിക്ക് തിരിച്ചടിയായിരുന്നത്. ടീമിലേക്ക് ഡുമിനി വന്നും പൊയ്‌ക്കൊണ്ടുമിരുന്നു. 2008ല്‍ ശ്രീലങ്കയ്‌ക്കെതിരെ കളിച്ചാണ് ഡുമിനി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. 193 ഏകദിനങ്ങള്‍ ഡുമിനി സൗത്ത് ആഫ്രിക്കയ്ക്കായി കളിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം