വരുന്നു അഞ്ചുദിവസത്തെ ബാങ്ക് 'അവധി'; ഇടപാടുകള്‍ വെള്ളിയാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണം, എസ്ബിഐ നിര്‍ദേശം

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാം ഘട്ട ത്രിദിന പണിമുടക്ക് തിങ്കളാഴ്ച മുതല്‍.
bank holiday
bank holidayപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

മുംബൈ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാം ഘട്ട ത്രിദിന പണിമുടക്ക് തിങ്കളാഴ്ച മുതല്‍. 27 ഞായറാഴ്ചയാണ്. 26 നാലാം ശനിയാഴ്ച ആയതിനാല്‍ അന്നും ബാങ്ക് അവധിയാണ്. ചുരുക്കത്തില്‍ വരുന്ന ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള അഞ്ചു ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. അതിനാല്‍ സേവനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ ഇടപാടുകള്‍ വരുംദിവസങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അവധി ദിവസങ്ങളിലും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് തടസ്സമില്ല.

ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ അടക്കം രാജ്യത്തെ 7 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയുവാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 11നും യുഎഫ്ബിയു പണിമുടക്ക് നടത്തിയിരുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ത്രിദിന പണിമുടക്കിന് യുഎഫ്ബിയു ആഹ്വാനം ചെയ്തത്. സെപ്റ്റംബര്‍ 26നാണ് ഈ ആഴ്ച അവസാനമായി ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.

തുടര്‍ച്ചയായി അഞ്ചുദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം ഭാഗികമായെങ്കിലും തടസ്സപ്പെടുമെന്നതിനാല്‍ അത്യാവശ്യ ഇടപാടുകള്‍ നേരത്തെയാക്കണമെന്ന് പ്രമുഖ പൊതുമേഖല ബാങ്ക് ആയ എസ്ബിഐ അറിയിച്ചു. അടിയന്തര ഇടപാടുകള്‍ വെള്ളിയാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാനും എസ്ബിഐ നിര്‍ദേശിച്ചു. റിസര്‍വ് ബാങ്ക്, സെബി തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങളുടെ മാതൃകയില്‍ രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തിദിനവും ആഴ്ചയില്‍ 5 ദിവസമാക്കണമെന്ന ആവശ്യമുന്നയിച്ചാണ് ജീവനക്കാരുടെ പണിമുടക്ക്. ഇക്കാര്യം ഇതുവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. വിശാലമായ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനിക്കേണ്ട വിഷയമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.

2024 മാര്‍ച്ചില്‍ തന്നെ, പ്രവൃത്തിദിനം 5 ആക്കാനായി ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ (ഐബിഎ) തീരുമാനമെടുത്തിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടി ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്ര ലേബര്‍ കമ്മിഷണറുമായി യൂണിയനുകളുടെ അടുത്ത യോഗം ഒക്ടോബര്‍ 15നാണ്. ഇതില്‍ പരിഹാരം കാണാനായില്ലെങ്കില്‍ ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്നാണ് സംഘടനകള്‍ പറയുന്നത്.

bank holiday
കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം
bank holiday
മൂന്ന് മാസം കൂടുമ്പോള്‍ 1.23 ലക്ഷം രൂപ 'പെന്‍ഷന്‍'; സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമില്‍ ഇങ്ങനെ നിക്ഷേപിക്കൂ!
Summary

 five-day bank 'holiday' is coming up

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com