മൂന്ന് മാസം കൂടുമ്പോള്‍ 1.23 ലക്ഷം രൂപ 'പെന്‍ഷന്‍'; സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമില്‍ ഇങ്ങനെ നിക്ഷേപിക്കൂ!

റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ സുഖമായി ജീവിക്കുന്നതിന് ജോലിയില്‍ ഇരിക്കുമ്പോള്‍ തന്നെ സമ്പാദ്യശീലം തുടങ്ങുന്നവരാണ് ഭൂരിഭാഗം ആളുകളും.
PENSION PLAN
PENSION PLANപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ സുഖമായി ജീവിക്കുന്നതിന് ജോലിയില്‍ ഇരിക്കുമ്പോള്‍ തന്നെ സമ്പാദ്യശീലം തുടങ്ങുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത്തരത്തില്‍ സ്വരുക്കൂട്ടുന്ന പണം സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം പോലുള്ള നിക്ഷേപ പദ്ധതികളില്‍ ഡെപ്പോസിറ്റ് ചെയ്ത് വരുമാനം ഉറപ്പാക്കുന്ന നിരവധിപ്പേരുണ്ട്. വിപണി അധിഷ്ഠിത നിക്ഷേപ മാര്‍ഗങ്ങളിലേക്ക് പോകുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടെങ്കിലും മികച്ച റിട്ടേണിനൊപ്പം സുരക്ഷിതത്വവും ആഗ്രഹിച്ചാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ള ഈ നിക്ഷേപ പദ്ധതിയില്‍ 8.2 ശതമാനമാണ് വാര്‍ഷിക പലിശ. മൂന്ന് മാസം കൂടുമ്പോഴാണ് പലിശവരുമാനം കൈയില്‍ കിട്ടുക. ജോലിയില്‍ നിന്ന് വിരമിച്ച ദമ്പതികള്‍ 30 ലക്ഷം രൂപ ഇതില്‍ നിക്ഷേപിച്ചാല്‍ വര്‍ഷം 2,46,000 രൂപയാണ് കിട്ടുക. അതായത് മൂന്ന് മാസം കൂടുമ്പോള്‍ 61,500 രൂപയാണ് ലഭിക്കുക. ഇതിനെ മാസംതോറും കണക്കാക്കിയാല്‍ 20,500 രൂപയാണ് കൈയില്‍ കിട്ടുക.

ഇതില്‍ ഒരു വ്യക്തിക്ക് പരമാവധി നിക്ഷേപിക്കാന്‍ കഴിയുക 30 ലക്ഷം രൂപയാണ്. ദമ്പതികളില്‍ ഓരോരുത്തരും സ്വന്തമായി അക്കൗണ്ടുകള്‍ തുറക്കുകയാണെങ്കില്‍ 60 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. അങ്ങനെയെങ്കില്‍ ഓരോ പാദത്തിലും 1.23 ലക്ഷം രൂപയാണ് ലഭിക്കുക. 60 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്കായി രൂപകല്‍പ്പന ചെയ്ത പദ്ധതിയാണിത്. മുമ്പ് ഒരു നിക്ഷേപകന് 15 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരുന്ന സ്‌കീമാണ് പരമാവധി 30 ലക്ഷം രൂപയായി ഉയര്‍ത്തിയത്.

ആധാര്‍, പാന്‍ കാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഏത് പോസ്റ്റ് ഓഫീസിലോ അംഗീകൃത ബാങ്കിലോ അക്കൗണ്ട് തുറക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതിയില്ല. എന്നാല്‍ ലഭിക്കുന്ന പലിശ നികുതിക്ക് വിധേയമാണ്.

PENSION PLAN
കുതിച്ച് രൂപ, രണ്ടുദിവസത്തിനിടെ 31 പൈസയുടെ നേട്ടം, രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം; കുതിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്
PENSION PLAN
വാഹന ഇന്‍ഷുറന്‍സില്‍ കീശ നിറയെ 'ലാഭം'; അറിയാം നോ ക്ലെയിം ബോണസ്
Summary

SCSS Calculation: How much can Rs 30 lakh generate quarterly income for retirees?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

RETIREMENT
investment
Post Office schemes
Senior Citizens Savings Scheme
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com