Sports

ലോകകപ്പില്‍ ഇന്ത്യ ഇന്നിറങ്ങും ; ആദ്യ സന്നാഹ മത്സരം ന്യൂസീലാന്‍ഡിനെതിരെ

ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം

സമകാലിക മലയാളം ഡെസ്ക്

 ലണ്ടന്‍ :  ഐസിസി ലോകകപ്പില്‍ ഇന്ത്യ ഇന്ന് ആദ്യ സന്നാഹ മത്സരത്തിനിറങ്ങും. ന്യൂസീലാന്‍ഡാണ് എതിരാളികള്‍. ഓവലില്‍ ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിയോടെയാവും കോഹ് ലിയും ടീമും ഇറങ്ങുക. ഐസിസി റാങ്കിങില്‍ നിലവില്‍ രണ്ടാമതാണ് ഇന്ത്യ.

ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണ് കോഹ് ലിയുടെയും സംഘത്തിന്റെയും ലക്ഷ്യം. ചൊവ്വാഴ്ച ബംഗ്ലാദേശിനെതിരെയുള്ള കളിയോടെ ഇന്ത്യയുടെ സന്നാഹ മത്സരങ്ങള്‍ പൂര്‍ത്തിയാകും. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. തീപാറുന്ന പോരാട്ടമാവും ഇക്കുറി ലോകകപ്പില്‍ ഇന്ത്യയ്ക്ക് നേരിടേണ്ടി വരിക. നാലാം നമ്പറില്‍ ആര് ബാറ്റേന്തുമെന്നതാണ് ആരാധകരും നോക്കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അതിമനോഹരം ഈ ഭൂമി'; ആര്‍ട്ടെമിസ് 2 നിന്നുള്ള ആദ്യ ചിത്രങ്ങളുമായി നാസ

Today's Rashi Phalam April 4| വിദേശ യാത്രയ്ക്ക് അവസരം, പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും

മുന്‍നിരയുടെ 'അങ്കക്കലി'! തുടരെ രണ്ടാം പോരും ജയിച്ച് പഞ്ചാബ്; സ്വന്തം തട്ടകത്തിലും ചെന്നൈ തോറ്റു

ലോകകപ്പ് മോഹങ്ങൾ പൊലിഞ്ഞു; ഗന്നാരോ ഗട്ടുസോയും ഇറ്റാലിയന്‍ ടീമിന്റെ പടിയിറങ്ങി

'ആര് എതിര് വന്നാലും കാര്യമില്ല, ഒരു ചുക്കും സംഭവിക്കില്ല', പയ്യന്നൂര്‍ രക്തസാക്ഷികളുടെ നാടെന്ന് മുഖ്യമന്ത്രി

SCROLL FOR NEXT