Sports

ലോകകപ്പ് നിരാശ; കോച്ച് സ്റ്റീവ് റോഡ്‌സിനെ പുറത്താക്കി ബംഗ്ലാദേശ്

അടുത്ത വര്‍ഷം ഓസ്‌ട്രേലിയ വേദിയാവുന്ന ട്വന്റി20 ലോകകപ്പ് വരെയായിരുന്നു റോഡ്‌സുമായുള്ള കരാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: ലോകകപ്പില്‍ സെമി കാണാതെ പുറത്തായതിന് പിന്നാലെ സ്റ്റീവ് റോഡ്‌സിനെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റി ബംഗ്ലാദേശ്. ബംഗ്ലാ ക്രിക്കറ്റ് ബോര്‍ഡും സ്റ്റീവ് റോഡ്‌സും സംയുക്തമായി കൈക്കൊണ്ട് തീരുമാനപ്രകാരമാണ് വേര്‍പിരിയല്‍. 

അടുത്ത വര്‍ഷം ഓസ്‌ട്രേലിയ വേദിയാവുന്ന ട്വന്റി20 ലോകകപ്പ് വരെയായിരുന്നു റോഡ്‌സുമായുള്ള കരാര്‍. ലോകകപ്പില്‍ എട്ട് കളിയില്‍ നിന്ന് മൂന്ന് മത്സരത്തില്‍ മാത്രം ജയം പിടിക്കാനെ ബംഗ്ലാദേശിന് ആയിരുന്നുള്ളു. നിരാശാജനകമായ ഫലം ഇംഗ്ലണ്ടില്‍ നിന്ന് വന്നതോടെയാണ് കോച്ചിനെ മാറ്റാനുള്ള തീരുമാനം പെട്ടെന്നുണ്ടായത്. 

സൗത്ത് ആഫ്രിക്ക, വിന്‍ഡിസ്, അഫ്ഗാനിസ്ഥാന്‍ എന്നിങ്ങനെ ടൂര്‍ണമെന്റില്‍ ദുര്‍ബലരായി കാണപ്പെട്ട ടീമുകള്‍ക്കെതിരെ മാത്രമാണ് ബംഗ്ലാദേശിന് ജയം പിടിക്കാനായത്. 2018 ജൂണിലാണ് റോഡ്‌സ് ബംഗ്ലാദേശ് ടീമിനൊപ്പം ചേരുന്നത്. ലോകകപ്പിന് തൊട്ടുപിന്നാലെ ആരംഭിക്കുന്ന ബംഗ്ലാദേശിന്റെ ശ്രീലങ്ക പര്യടനത്തില്‍ ടീമിനൊപ്പം റോഡ്‌സ് ഉണ്ടാവില്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ലങ്കന്‍ പര്യടനത്തില്‍ ബംഗ്ലാദേശിനെ നയിക്കാന്‍ ഇടക്കാല പരിശീലകനെ ഉടന്‍ പ്രഖ്യാപിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷാപ്രവര്‍ത്തിനിടെ ജീവന്‍ വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍

​കയ്യേറ്റക്കാർ കൈയടക്കിയ ഭൂമി തിരികെ നൽകണം; ചിന്നക്കനാലിൽ വൻ പ്രക്ഷോഭത്തിനൊരുങ്ങി ആദിവാസി ജനത

59,000 കോടി രൂപ കോടി തട്ടി, ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി കവര്‍ച്ച, പിന്നില്‍ ഉത്തരകൊറിയയോ?

വര്‍ക്കലയില്‍ വറ്റ കഴിച്ച 32 പേര്‍ ചികിത്സയില്‍, ഒരാളുടെ നില ഗുരുതരം; കടല്‍ ജീവികളില്‍ നിന്നുള്ള വിഷബാധയോ?

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്