Sports

ലോകകപ്പ് നേട്ടത്തിന് ശേഷം മാത്രമേ വിവാഹം കഴിക്കൂ എന്ന് ക്രിക്കറ്റ് താരം; സൽമാൻ ഖാന്റെ അവസ്ഥയാകുമെന്ന് ആരാധകർ 

വിവാഹം കഴിക്കാതിരിക്കാനുള്ള താരത്തിന്റെ അടവാണിതെന്നാണ് ആരാധകരുടെ കണ്ടെത്തൽ

സമകാലിക മലയാളം ഡെസ്ക്

ന്റെ ടീം ഐസിസി ലോകകപ്പ് നേടുമ്പോൾ മാത്രമെ വിവാഹിതനാവൂ എന്ന് പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. വിവാഹിതനാവണമെങ്കിലും വിവാഹം നിശ്ചയം നടത്തണമെങ്കിലും അഫ്ഗാൻ ലോകകപ്പ് ജയിക്കണമെന്നാണ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ റാഷിദ് പറഞ്ഞത്. 

ട്വന്റി ട്വന്റി റാങ്കിങ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബൗളറാണ് റാഷിദ്. ഒരു 50 ഓവർ ലോകകപ്പും ഒരു ട്വന്റി ട്വന്റി ലോകകപ്പും റാഷിദ് കളിച്ചിട്ടുണ്ട്. രണ്ട് 50 ഓവർ ലോകകപ്പും നാല് ട്വന്റി ട്വന്റി ലോകകപ്പുമാണ് അഫ്ഗാനിസ്ഥാൻ ഇതുവരെ ഭാഗമായത്. എന്നാൽ ഈ ടൂർണമെന്റുകളിലൊന്നും കാര്യമായ നേട്ടമുണ്ടാക്കൻ ടീമിൻ സാധിച്ചിട്ടുമില്ല. 

റാഷിദിന്റെ പ്രസ്താവനക്ക് പിന്നാലെ ട്രോളുമായി രംഗത്തെത്തയിരിക്കുകയാണ് ആരാധകർ. വിവാഹം കഴിക്കാതിരിക്കാനുള്ള താരത്തിന്റെ അടവാണിതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. അതേസമയം ലോകകപ്പ് കിട്ടിയാലേ കല്യാണം കഴിക്കൂ എന്ന് പറഞ്ഞാൽ ബോളിവുഡ് നായകൻ സൽമാൻ ഖാന്റെ അവസ്ഥയാകുമെന്നാണ് മറ്റു ചിലർ പറയുന്നത്.  

2015ലും 2019ലുമാണ് അഫ്​ഗാൻ ഏകദിന ലോകകപ്പ് കളിച്ചത്. പക്ഷെ ലീഗ് ഘട്ടം കടക്കാൻ ടീമിന് കഴിഞ്ഞിരുന്നില്ല. 2015ൽ സ്കോട്‌ലൻഡിനെതിരെ സ്വന്തമാക്കിയ ജയം മാത്രമാണ് ഏക നേട്ടം. അതേസമയം ടി20 ലോകകപ്പുകളിൽ ഇതുവരെ കളിച്ച 14 മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ അഫ്​ഗാൻ ജയം നേടിയിട്ടുണ്ട്. 2016ലെ ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളർ റാഷിദാണ്. 11 വിക്കറ്റുകളാണ് ടൂർണമെന്റിൽ റാഷിദ് വീഴ്ത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

ശബരിമല ഡ്യൂട്ടിയിൽ ലാലേട്ടൻ; തരുൺ മൂർത്തി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

ചാഞ്ചാട്ട വിപണിയില്‍ നല്ലത് എസ്‌ഐപിയോ ലംപ്‌സമോ?; വിശദാംശങ്ങള്‍

350 ലധികം അശ്ലീല വിഡിയോകള്‍, പീഡിപ്പിച്ചത് 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ; 'പ്രണയക്കെണി'യൊരുക്കിയ 19കാരന്‍ പിടിയില്‍

പന്തളം കൊട്ടാരത്തിൽ നിന്ന് തിരുവാഭരണത്തിലെ കാണിപ്പൊന്ന് കാണാതായി;‌ അബദ്ധത്തിൽ പോക്കറ്റിലിട്ട് പോയതെന്ന് പൊലീസ്

SCROLL FOR NEXT