Sports

ലോക്ക്ഡൗൺ ലംഘിച്ച് സൈക്കിളിൽ കറക്കം ; അക്തർ കുടുങ്ങി, രൂക്ഷ വിമർശനം ( വീഡിയോ)

'എ​ന്‍റെ സു​ന്ദ​ര ന​ഗ​ര​ത്തി​ലൂ​ടെ ഒ​രു സൈ​ക്കി​ൾ സ​വാ​രി. ന​ല്ല കാ​ലാ​വ​സ്ഥ. ആ​ളൊ​ഴി​ഞ്ഞ റോ​ഡ്, ന​ല്ലൊ​രു വ​ർ​ക്കൗ​ട്ടും'

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാ​ബാ​ദ്: കോ​വി​ഡ്-19 വൈ​റ​സ് വ്യാ​പ​നം പ്രതിരോധിക്കുന്നതിനായി പാകിസ്ഥാനിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡിനെതിരായ പോരാട്ടത്തിൽ ജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ മുൻ ക്രിക്കറ്റ് താരം ഷോയിബ് അക്തർ മുന്നിലുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം അക്തർ സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോ വൻ വിവാദത്തിലായിരിക്കുകയാണ്.

ലോക്ക്ഡൗൺ ലംഘിച്ച് ഷോയിബ് അക്തർ ആളൊഴിഞ്ഞ നിരത്തിലൂടെ സൈക്കിളിം​ഗ് നടത്തുന്ന വീഡിയോയയാണ് വിവാദമായത്. അക്തറിന്റെ പെരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സമൂഹത്തോട് കടമ നിർദേശിക്കുന്ന താരം, സ്വന്തമായി അത് പാലിക്കേണ്ടതിന്റെ ഉത്തരവാദിത്തം മറന്നുവോ എന്ന് വിമർശകർ ചോദിക്കുന്നു.

ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് ഇ​സ്‌​ലാ​മാ​ബാ​ദ് ന​ഗ​ര​ത്തി​ലൂ​ടെയാണ് താ​രം സൈ​ക്കി​ളി​ൽ ക​റ​ങ്ങി​യ​​ത്. ത​ന്‍റെ ഔ​ദ്യോ​ഗി​ക പേ​ജി​ൽ ഇ​തി​ന്‍റെ വീ​ഡി​യോ​യും താ​രം പ​ങ്കു​വെച്ചു. 'എ​ന്‍റെ സു​ന്ദ​ര ന​ഗ​ര​ത്തി​ലൂ​ടെ ഒ​രു സൈ​ക്കി​ൾ സ​വാ​രി. ന​ല്ല കാ​ലാ​വ​സ്ഥ. ആ​ളൊ​ഴി​ഞ്ഞ റോ​ഡ്, ന​ല്ലൊ​രു വ​ർ​ക്കൗ​ട്ടും" - എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്.

നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് വീ​ഡി​യോ​യ്ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് വീ​ടു​വി​ട്ടു പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് ഉ​പ​ദേ​ശി​ക്കു​ന്ന അ​ക്ത​ർ ത​ന്നെ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് ന​ഗ​ര​ത്തി​ലൂ​ടെ സൈ​ക്കി​ൾ സ​വാ​രി ന​ട​ത്തി​യ​ത് ചോ​ദ്യം ചെ​യ്യു​ന്ന വീ​ഡി​യോ​യ്ക്കു താ​ഴെ ആ​യി​ര​ത്തി​ല​ധി​കം ക​മ​ന്‍റു​ക​ളാ​ണ് പ്ര​തൃ​ക്ഷ​പ്പെ​ട്ട​ത്. താ​ര​ത്തി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

കിടക്കയിൽ നിന്ന് മാറിയാൽ ഭയം, മടിയെന്ന് വിളിച്ച് തള്ളരുത്; എന്താണ് 'ക്ലിനോമാനിയ'?

മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

SCROLL FOR NEXT