Sports

 റെക്കോര്‍ഡ് നേട്ടവുമായി ധോണി; ഏകദിനത്തില്‍ 10,000 റണ്‍സും 300 ക്യാച്ചും

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഈ പട്ടികയിലെ മറ്റുള്ളവര്‍. നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറെന്ന ബഹുമതിയും ധോണിക്കാണ്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും മൂന്ന് റെക്കോര്‍ഡുകളാണ് എം എസ് ധോണി ലോര്‍ഡ്‌സില്‍ നിന്നും സ്വന്തമാക്കിയത്. മുപ്പത്തിയേഴ് റണ്‍സെടുത്ത് നില്‍ക്കവേ പ്ലാങ്കറ്റിന് മുന്നില്‍ അടിയറവ് പറഞ്ഞ് മടങ്ങിയെങ്കിലും 10,000 റണ്‍സ് ക്ലബ്ബിലിടം നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി ക്യാപ്റ്റന്‍ കൂള്‍.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഈ പട്ടികയിലെ മറ്റുള്ളവര്‍. നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറെന്ന ബഹുമതിയും ധോണിക്കാണ്. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയാണ് ഒന്നാമന്‍. 


ലോഡ്‌സില്‍ നടന്ന ഈ മത്സരത്തോടെ ഏകദിനത്തില്‍ മുന്നൂറ് ക്യാച്ചുകളെടുക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും സ്വന്തം പേരിലാക്കിയിട്ടുണ്ട് അദ്ദേഹം.ആദം ഗില്‍ക്രിസ്റ്റും, മാര്‍ക്ക് ബുച്ചറും സംഗക്കാരയുമാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയിട്ടുള്ളവര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

തമ്മില്‍ത്തലി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍; മണ്ഡലം വൈസ് പ്രസിഡന്റിന്റെ ആക്രമിച്ചത് സെക്രട്ടറിയും സംഘവും

ഒരു സിക്‌സ് തൂക്കി, അത്രമാത്രം; സഞ്ജു മൂന്നാം പോരിലും തിളങ്ങിയില്ല

'ട്രംപിന്റെ ഭീഷണി യുദ്ധക്കുറ്റം', ലോക രാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് ഇറാന്‍

ലഖ്നൗ ജയത്തിൽ കണ്ണ് നിറഞ്ഞ് സ‍ഞ്ജീവ് ​ഗോയങ്ക! പന്തിനെ കെട്ടിപ്പിടിച്ച് ആഘോഷം (വിഡിയോ)

SCROLL FOR NEXT