Sports

വണ്ടർ ​ഗോളുമായി ഹാരി കെയ്ൻ; സരിയുടെ അരങ്ങേറ്റം തോൽവിയോടെ; യുവന്റസിനെ വീഴ്ത്തി ടോട്ടനം (വീഡിയോ)

കളിയുടെ അവസാന ഘട്ടത്തിൽ ഹാരി കെയ്ൻ നേടിയ വണ്ടർ ​ഗോളിൽ യുവന്റസിനെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് വീഴ്ത്തി ടോട്ടനം

Author : സമകാലിക മലയാളം ഡെസ്ക്

സിങ്കപ്പൂര്‍: യുവന്റസ് പരിശീലകനായുള്ള മൗറീസിയോ സരിയുടെ അരങ്ങേറ്റം തോൽവിയോടെ. കളിയുടെ അവസാന ഘട്ടത്തിൽ ഹാരി കെയ്ൻ നേടിയ വണ്ടർ ​ഗോളിൽ യുവന്റസിനെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് വീഴ്ത്തി ടോട്ടനം. ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പിൽ ടോട്ടനം യുവന്റസിനെ വീഴ്ത്തിയത്. ഒരു ഘട്ടത്തില്‍ 2-1ന് പിന്നില്‍ നിന്ന ശേഷമാണ് ടോട്ടനം മത്സരം സ്വന്തമാക്കിയത്. 

ഇഞ്ച്വറി സമയത്തേക്ക് കടക്കുമ്പോൾ 2-2 എന്ന നിലയിലായിരുന്നു പോരാട്ടം. എന്നാൽ മൈതാന മധ്യത്തു നിന്ന് ഹാരി കെയ്ന്‍ നേടിയ ഗോൾ ടോട്ടനത്തിന് അപ്രതീക്ഷിത വിജയമുറപ്പാക്കുകയായിരുന്നു. 93ാം മിനുട്ടില്‍ യുന്റസ് ഗോള്‍ കീപ്പര്‍ സെസനി സ്ഥാനം തെറ്റി നില്‍ക്കുന്നത് മുതലെടുത്ത് കെയ്ന്‍ മധ്യഭാ​ഗത്ത് നിന്ന് തൊടുത്ത ഷോട്ട് അവിശ്വസനീയമാം വിധം വലയിൽ കയറുകയായിരുന്നു. 

30ാം മിനുട്ടില്‍ എറിക് ലമേലയിലൂടെ ടോട്ടനം ആദ്യം മുന്നിലെത്തി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 1-0 ന് അവര്‍ മുന്നിലായിരുന്നു. എന്നാല്‍ 56ാം മിനുട്ടില്‍ ഗോണ്‍സാലോ ഹി​ഗ്വയ്‌നും 60ാം മിനുട്ടില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സ്‌കോര്‍ ചെയ്തതോടെ യുവന്റസ് മുന്നിലെത്തി. 65ാം മിനുട്ടില്‍ ലൂക്കാസ് മോറയിലൂടെ ടോട്ടനം സമനില പിടിച്ചു. പിന്നീടായിരുന്നു ഇഞ്ച്വറി ടൈമിലെ കെയ്നിന്റെ വിസ്മയ ​ഗോൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്