Sports

വനിതാ ഐപിഎല്ലിനായി കളിക്കാരെ വിട്ടുനല്‍കാതെ ഓസ്‌ട്രേലിയ; ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന് ബിസിസിഐ

ഇന്ത്യ-ഓസീസ് പുരുഷ ടീമിന്റെ പരമ്പര നടത്തുന്നത് നീട്ടി വയ്ക്കുന്നതിന് വേണ്ടിയുള്ള സമ്മര്‍ദ്ദ തന്ത്രമാണ് ഓസ്‌ട്രേലിയയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി വനിതാ ഐപിഎല്ലില്‍ പങ്കെടുക്കുന്നതില്‍ നിന്നും തങ്ങളുടെ വനിതാ താരങ്ങളെ വിലക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണ് ഇതിലൂടെയെന്നാണ് ബിസിസിഐയുടെ പ്രതികരണം. ഇന്ത്യ-ഓസ്‌ട്രേലിയ പുരുഷ ടീമികളുടെ ഉഭയകക്ഷി പരമ്പരയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതിന് പിന്നില്‍. 

മെഗ് ലാന്നിങ്, ഇല്ലേസ് പെറി, ഹീലി എന്നിവരാണ് വനിതാ ഐപിഎല്ലിലേക്ക് എത്തേണ്ടിയിരുന്നവര്‍. ഇന്ത്യ-ഓസീസ് പുരുഷ ടീമിന്റെ പരമ്പര നടത്തുന്നത് നീട്ടി വയ്ക്കുന്നതിന് വേണ്ടിയുള്ള സമ്മര്‍ദ്ദ തന്ത്രമാണ് ഓസ്‌ട്രേലിയയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത് എന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് ടീമുകള്‍ കൊമ്പുകോര്‍ക്കുന്ന വനിതാ ഐപിഎല്‍ മെയ് ആറിനാണ് ആരംഭിക്കുന്നത്. മെയ് 11നാണ് ഫൈനല്‍. 

ടൂര്‍ കലണ്ടര്‍ അനുസരിച്ച് 2020 ജനുവരിയില്‍ മൂന്ന് ഏകദിനങ്ങളാണ് ഓസ്‌ട്രേലിയ കളിക്കേണ്ടത്. ഓസ്‌ട്രേലിയയിലെ വേനല്‍കാല സമയത്താണ് ഇത്, ബ്രോഡ്കാസ്‌റ്റേഴ്‌സില്‍ നിന്നുമുള്ള സമ്മര്‍ദ്ദമാണ് ഓസ്‌ട്രേലിയയെ ഇതിന് നിര്‍ബന്ധിക്കുന്നത്. എന്നാല്‍ വനിതാ ഐപിഎല്ലിനായി കളിക്കാരെ വിട്ടുനല്‍കുന്നതിന് നിബന്ധന വയ്ക്കുന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നീക്കത്തെ ബിസിസിഐ വിമര്‍ശിച്ചു. വനിതാ കളിക്കാരെ തടഞ്ഞുവെച്ച് പുരുഷ ടീമിന്റെ മത്സരത്തിന്റെ കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ശരിയല്ലെന്നാണ് ബിസിസിഐ ചൂണ്ടിക്കാണിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT