Sports

വനിതാ ട്വന്റി-20 ലോകകപ്പ് സെമി; ഇന്ത്യ 112 റണ്‍സിന് പുറത്ത്

സ്മൃതി മന്ദാനയ്ക്കല്ലാതെ ആര്‍ക്കും ഇംഗ്ലണ്ടിന് മുന്നില്‍ മെച്ചപ്പെട്ടപ്രകടനം കാഴ്ച വയ്ക്കാനായില്ല. അവസാന 23 റണ്‍സ് നേടുന്നതിനിടെയാണ് ഇന്ത്യയ്ക്ക് എട്ട് വിക്കറ്റും നഷ്ടമായത്.

സമകാലിക മലയാളം ഡെസ്ക്


 ഗയാന: വനിതാ ട്വന്റി-20 ലോകകപ്പ് സെമിയില്‍ ഇന്ത്യ 112 റണ്‍സിന് ഓള്‍ഔട്ട്. ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 19.3 ഓവറില്‍ 112 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സ്മൃതി മന്ദാനയ്ക്കല്ലാതെ ആര്‍ക്കും ഇംഗ്ലണ്ടിന് മുന്നില്‍ മെച്ചപ്പെട്ട
പ്രകടനം കാഴ്ച വയ്ക്കാനായില്ല. അവസാന 23 റണ്‍സ് നേടുന്നതിനിടെയാണ് ഇന്ത്യയ്ക്ക് എട്ട് വിക്കറ്റും നഷ്ടമായത്.പുലര്‍ച്ചെ അഞ്ച് മണിക്കാണ് മത്സരം ആരംഭിച്ചത്. 

 കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വിക്ക് പകരം വീട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ഹര്‍മന്‍ പ്രീത് കൗറും സംഘവും ഇറങ്ങിയത്. ബൗളിങില്‍ മികച്ച ഫോം പുറത്തെടുക്കാനായാല്‍ കരീബിയന്‍ മണ്ണില്‍ നിന്ന് കിരീടവുമായി ഇന്ത്യ മടങ്ങുമെന്ന് തന്നെ പ്രതീക്ഷിക്കാം. എട്ടും ഏഴും വീതം വിക്കറ്റ് വീഴ്ത്തി മിന്നുന്ന ഫോം തുടരുന്ന പൂനം യാദവിലും രാധയിലുമാണ് ഇന്ത്യ ഇനി പ്രതീക്ഷയര്‍പ്പിക്കുന്നത്. 

  ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയയേയും പാകിസ്ഥാനേയും ന്യുസീലാന്റിനെയും തകര്‍ത്തെറിഞ്ഞാണ് ഇന്ത്യന്‍ വനിതകള്‍ സെമിയിലെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി

ഭക്ഷണത്തിൽ നെയ്യ് ചേർക്കാൻ മടിക്കേണ്ട, ഗുണങ്ങൾ പലതുണ്ട്

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

SCROLL FOR NEXT