Sports

 'സ്വപ്‌ന തുല്യം ഈ നേട്ടം': വിംബിള്‍ഡണില്‍ മുത്തമിട്ട് കെര്‍ബര്‍ 

സ്‌റ്റെഫിഗ്രാഫിന് ശേഷം വിംബിള്‍ഡണ്‍ നേടുന്ന ആദ്യ ജര്‍മ്മന്‍ താരമാണ് കെര്‍ബര്‍.സെറീനയ്‌ക്കെതിരെ കെര്‍ബര്‍ നേടുന്ന മൂന്നാമത്തെ വിജയമാണിത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ജര്‍മ്മനിയുടെ ആഞ്ജലിച്ച് കെര്‍ബറിന്. സെറീനാ വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കെര്‍ബര്‍ പരാജയപ്പെടുത്തിയത്.സ്‌കോര്‍ 6-3,6-3. വിംബിള്‍ഡണില്‍ കെര്‍ബറിന്റെ ആദ്യ കിരീടനേട്ടമാണിത്. 

സ്‌റ്റെഫിഗ്രാഫിന് ശേഷം വിംബിള്‍ഡണ്‍ നേടുന്ന ആദ്യ ജര്‍മ്മന്‍ താരമാണ് കെര്‍ബര്‍.സെറീനയ്‌ക്കെതിരെ കെര്‍ബര്‍ നേടുന്ന മൂന്നാമത്തെ വിജയമാണിത്. 2016 ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും യുഎസ് ഓപ്പണും കെര്‍ബര്‍ നേടിയിരുന്നു. 

പുല്‍കോര്‍ട്ടില്‍ മികച്ച കളിയാണ് കെര്‍ബര്‍ പുറത്തെടുത്തത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരത്തിനെതിരെയാണ് കളിക്കുന്നത് എന്ന് പൂര്‍ണ ബോധ്യമുണ്ടായിരുന്നുവെന്നും സ്വപ്‌നം യാഥാര്‍ത്ഥ്യമായ നിമിഷമാണിതെന്നും കെര്‍ബര്‍ പറഞ്ഞു. സെറീന എല്ലാവര്‍ക്കും പ്രചോദനമാണെന്നും മികച്ച തിരിച്ചുവരവ് നടത്തിയതില്‍ കടപ്പെട്ടിരിക്കുന്നുവെന്നും കെര്‍ബര്‍ കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; 'ഇതോ ധൂര്‍ത്ത്?'; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം