Sports

'വന്ന്, വന്ന് നിങ്ങൾ ഇപ്പോൾ കാറുകളും തല്ലിപ്പൊളിക്കാൻ തുടങ്ങിയോ?'- ആറ് സിക്സുകൾ തൂക്കിയ ഡിവില്ല്യേഴ്സിനോട് റബാഡയുടെ ചോദ്യം

'വന്ന്, വന്ന് നിങ്ങളിപ്പോൾ കാറുകളും തല്ലിപ്പൊളിക്കാൻ തുടങ്ങിയോ?'- ആറ് സിക്സുകൾ തൂക്കിയ ഡിവില്ല്യേഴ്സിനോട് റബാഡയുടെ ചോദ്യം

Author : സമകാലിക മലയാളം ഡെസ്ക്

ഷാർജ: ഇന്നലെ കൊൽക്കത്തെക്കെതിരായ ഐപിഎൽ പോരാട്ടത്തിൽ ബാറ്റിങ് വെടിക്കെട്ടുമായി കളം നിറഞ്ഞത് ദക്ഷിണാഫ്രിക്കൻ വെറ്ററൻ താരം എബി ഡിവില്ല്യേഴ്സായിരുന്നു.  33 പന്തിൽ നിന്ന് 73 റൺസോടെ ഡിവില്ലിയേഴ്‌സ് തകർത്തടിച്ചു. ആറ് കൂറ്റൻ സിക്സുകളാണ് ഡിവില്ല്യേഴ്സ് ഷാർജയിൽ തൂക്കിയടിച്ചത്. അതിനിടെ  താരത്തിന്റെ ബാറ്റിൽ നിന്ന് പറന്ന സിക്‌സുകളിലൊന്ന് വന്ന് വീണത് ഷാർജയിലെ റോഡിലൂടെ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലായിരുന്നു. 

16ാം ഓവറിൽ നാഗർകോട്ടിക്ക് എതിരെ രണ്ട് സിക്‌സ് ആണ് ഡിവില്ലിയേഴ്‌സിൽ നിന്ന് വന്നത്. അതിൽ നാലാമത്തെ ഡെലിവറിയിൽ ഡിവില്ലിയേഴ്‌സ് പറത്തിയ സിക്‌സ് ആണ് ഗ്രൗണ്ടും കടന്ന് പറന്നത്. നാഗർകോട്ടിയിൽ നിന്ന് വന്ന് ഷോർട്ട് ലെങ്ത് പന്ത് മിഡ് വിക്കറ്റിലൂടെ ഡിവില്ലിയേഴ്‌സ് പറത്തി. 86 മീറ്ററാണ് ഡിവില്ലിയേഴ്‌സിന്റെ ആ സിക്‌സ് പറന്നത്. ഡിവില്ലിയേഴ്‌സിന്റെ സിക്‌സ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 33 പന്തിൽ നിന്ന് അഞ്ച് ഫോറും ആറ് സിക്‌സും പറത്തിയാണ് ഡിവില്ലിയേഴ്‌സ് ഇവിടെ 73 റൺസ് നേടിയത്. 

ഇപ്പോഴിതാ ഡിവില്ല്യേഴ്സിനെ സിക്സിനെ ട്രോളി രം​ഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ പേസറും ഡൽഹി ക്യാപിറ്റൽസിലെ നിർണായക താരവുമായ ക​ഗിസോ റബാഡ. 'നിങ്ങളിപ്പോൾ കാറുകളും തല്ലിപ്പൊളിക്കാൻ തുടങ്ങിയോ?'- എന്ന ചോദ്യം ഉന്നയിച്ചായിരുന്നു റബാഡയുടെ ട്രോൾ. ചിരിച്ച് കണ്ണിൽ നിന്ന് വെള്ളമൊലിക്കുന്ന ഇമോജിയിട്ടായിരുന്നു റബാഡയുടെ ചോദ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT