Sports

വമ്പന്മാരെ നേരിടാനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്; ടീമില്‍ സന്തോഷ് ട്രോഫി താരങ്ങളും

ജൂലൈ 24ന് ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ മെല്‍ബണ്‍ സിറ്റിയെ നേരിടും. 27ന് മെല്‍ബണ്‍ സിറ്റി-ജിറോണി എഫ്‌സി പോരാട്ടം

Author : സമകാലിക മലയാളം ഡെസ്ക്

പ്രീസീസണ്‍ മത്സരങ്ങള്‍ക്കുള്ള ടീം സ്‌ക്വാഡിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. മഞ്ഞക്കുപ്പായത്തിലേക്കെത്തിയ പുതിയ വിദേശ താരങ്ങളും, മലയാളി താരങ്ങളേയും ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിച്ചാണ് ടീം സ്‌ക്വാഡ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തു വിട്ടിരിക്കുന്നത്. 

ലാ ലീഗ വമ്പന്മാരായ ജിറോണ എഫ്‌സി, എ ലീഗ് വമ്പന്മാരായ മെല്‍ബണ്‍ സിറ്റി എഫ്‌സി എന്നിവര്‍ക്കെതിരായ മത്സരത്തിനുള്ള സ്‌ക്വാഡിനെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

ജൂലൈ 24ന് ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ മെല്‍ബണ്‍ സിറ്റിയെ നേരിടും. 27ന് മെല്‍ബണ്‍ സിറ്റി-ജിറോണി എഫ്‌സി പോരാട്ടം. ജൂലൈ 28ന് ബ്ലാസ്റ്റേഴ്‌സ് ജിറോണി എഫ്‌സിയെ നേരിടും. സന്തോഷ് ട്രോഫി നേടിയ കേരള ടീമില്‍ ഉള്‍പ്പെട്ട അഫ്ദലും ജിതിനും ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയില്‍ ഇടം പിടിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ

'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി