Sports

വാട്ടര്‍ ബോയ് ആയി പ്രധാനമന്ത്രി, സമൂഹമാധ്യമങ്ങളില്‍ കയ്യടി  

ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 130 റണ്‍സ് വിജയ ലക്ഷ്യം പ്രൈംമിനിസ്റ്റേഴ്‌സ് ഇലവന്‍ ഒരു പന്ത് ശേഷിക്കെ മറികടന്നു

Author : സമകാലിക മലയാളം ഡെസ്ക്

കാന്‍ബറ: വാട്ടര്‍ ബോയ് ആയി പ്രധാനമന്ത്രി. വായിച്ചത് തെറ്റിയിട്ടില്ല. തന്റെ ടീം അംഗങ്ങള്‍ക്ക് ഡ്രിങ്ക്‌സുമായി കളിക്കളത്തിലേക്ക് ഇറങ്ങി പിന്തുണയ്ക്കുകയാണ് ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍. 

പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി20 മത്സരത്തിലാണ് ഓസീസ് പ്രധാനമന്ത്രി വാട്ടര്‍ ബോയി ആയത്. പ്രൈംമിനിസ്റ്റേഴ്‌സ് ഇലവന്‍ താരങ്ങള്‍ക്കുള്ള ഡ്രിങ്ക്‌സുമായി ഇറങ്ങിയ മോറിസന്‍ ലോകത്തെയാകെ കൗതുകത്തിലാക്കുന്നു. 

സമൂഹമാധ്യമങ്ങളില്‍ വലിയ കയ്യടിയാണ് മോറിസന് ലഭിക്കുന്നത്. ചെറിയ സ്‌കോര്‍ പിറന്ന മത്സരത്തില്‍ പ്രൈംമിനിസ്റ്റേഴ്‌സ് ഇലവന്‍ ഒരു വിക്കറ്റിന് ജയിച്ചു കയറി. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 130 റണ്‍സ് വിജയ ലക്ഷ്യം പ്രൈംമിനിസ്റ്റേഴ്‌സ് ഇലവന്‍ ഒരു പന്ത് ശേഷിക്കെ മറികടന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

'അച്ഛന്റെ അടിയന്തരം കഴിഞ്ഞിട്ട് പോരെ? സ്‌നേഹമുള്ള മകന്‍ ഇങ്ങനെ ചെയ്യില്ല'; സിനിമ കാണാനെത്തിയ ചന്തുവിന് വിമര്‍ശനം