Sports

വിംബിള്‍ഡണ്‍: വാവ്‌റിങ്ക രണ്ടാം റൗണ്ടില്‍; വില്ല്യംസ് സഹോദരിമാര്‍ക്കും ജയം

റോജര്‍ ഫെഡറര്‍ക്ക് പിന്നാലെ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയും വിംബിള്‍ഡണ്‍ ടെന്നീസിന് വിജയത്തോടെ തുടക്കമിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: റോജര്‍ ഫെഡറര്‍ക്ക് പിന്നാലെ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയും വിംബിള്‍ഡണ്‍ ടെന്നീസിന് വിജയത്തോടെ തുടക്കമിട്ടു. നാല് സെറ്റ് നീണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ ബള്‍ഗേറിയന്‍ താരം ഗ്രിഗര്‍ ദിമിത്രോവിനെയാണ് വാവ്‌റിങ്ക വീഴ്ത്തിയത്. സ്‌കോര്‍: 1-6, 7-6 (7-3), 7-6 (7-5), 6-4. 
വനിതാ വിഭാഗത്തില്‍ അമേരിക്കന്‍ ഇതിഹാസം സെറീന വില്ല്യംസ് ആദ്യ റൗണ്ടില്‍ അനായാസ വിജയം സ്വന്തമാക്കി. ഹോളണ്ട് താരം അരന്‍സ്‌ക റുസിനെയെയാണ് സെറീന ഒന്നാം റൗണ്ടില്‍ കീഴടക്കിയത്. സ്‌കോര്‍: 7-5, 6-3.
സെറീനയുടെ സഹോദരി വീനസ് വില്ല്യംസും ആദ്യ റൗണ്ട് അനായാസം കടന്നു. സ്വീഡന്റെ ജൊഹന്ന ലാര്‍സനെയാണ് വീനസ് മറികടന്നത്. ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് വീനസ് വിജയിച്ചത്. സ്‌കോര്‍: 6-7 (3-7), 6-2, 6-1.
ലോക ഒന്നാം നമ്പര്‍ വനിതാ താരം റൊമാനിയയുടെ സിമോണെ ഹാലെപ് ഇന്ന് ആദ്യ റൗണ്ടിനായി കളത്തിലെത്തും. ജപ്പാന്‍ താരം കുറുമി നരയാണ് ഹാലെപിന്റെ എതിരാളി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ ഏകീകരിക്കാന്‍ നീക്കം; പൊതു പരീക്ഷാ ടൈംടേബിളും അക്കാദമിക് കലണ്ടറും തയ്യാറാക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശം

ഓണക്കാലത്ത് ജയിലില്‍ കിടക്കേണ്ടിവരും!; ലഹരിയൊഴുക്ക് തടയാന്‍ അതിതീവ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്

Today's Rashi Phalam August 02| മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും, ബന്ധുക്കളുമായി ഒത്തുകൂടും

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത