Sports

വിജയക്കുതിപ്പ് തുടരാന്‍..., ലോകകപ്പില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ

ആദ്യമല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ 17 റണ്‍സിന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്‌ ഹര്‍മന്‍പ്രീത് കൗറും സംഘവും

Author : സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത് : ട്വന്റി 20 വനിതാ ലോകകപ്പില്‍ ഇന്ത്യ ഇന്ന് രണ്ടാം മല്‍സരത്തിനിറങ്ങും. അയല്‍ക്കാരായ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകീട്ട് 4.30 നാണ് മല്‍സരം ആരംഭിക്കുക.

ആദ്യമല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ 17 റണ്‍സിന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ബംഗ്ലാദേശിനെതിരെ മല്‍സരത്തിനിറങ്ങുന്നത്. ഗ്രൂപ്പില്‍ നിന്നും നോക്കൗട്ടിലേക്ക് ടിക്കറ്റെടുക്കാന്‍, വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യന്‍ ടീം പ്രതീക്ഷിക്കുന്നില്ല.

സ്റ്റാര്‍ ബാറ്റ്‌സ് വുമണ്‍ സ്മൃതി മന്ഥാനയുടെ പരിക്കാണ് ഇന്ത്യന്‍ ക്യാംപിനെ അലട്ടുന്നത്. ഓസ്‌ട്രേലിയക്കെതിരെ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ സ്മൃതി ഇന്ന് കളിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായില്ല. ഓസീസിനെതിരെ ബാറ്റിംഗ് നിര പ്രതീക്ഷിച്ചപോലെ വിജയിച്ചിരുന്നില്ല. പൂനെ യാദവിന്റെ ഗൂഗ്ലികളാണ് ഓസീസിനെതിരെ ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.


ഇന്ത്യയും ബംഗ്ലാദേശും നേര്‍ക്കുനേര്‍ വന്ന അവസാന അഞ്ചു ട്വന്റി 20 മല്‍സരങ്ങളില്‍ മൂന്നിലും ഇന്ത്യയാണ് വിജയിച്ചത്. എന്നാല്‍ 2018 ലെ ഏഷ്യാകപ്പില്‍ നാലു ദിവസത്തിനിടെ രണ്ടു തവണ ഇന്ത്യയെ തോല്‍പ്പിച്ചതിന്റെ ചരിത്രം ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി