Sports

വിജയിക്കാൻ മറന്ന് ഡൽഹിയും; സ്വന്തം തട്ടകത്തിൽ രണ്ട് ​​ഗോൾ ജയവുമായി മുംബൈ

മുംബൈ അരീനയിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഡൽഹിയെ പരാജയപ്പെടുത്തിയത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കഴിഞ്ഞ സീസണിലെ മോശം ഫോം ഇത്തവണയും ഡൽഹി ഡൈനാമോസ് മോശം ഫോം തുടർന്നപ്പോൾ എെഎസ്എൽ പോരാട്ടത്തിൽ സ്വന്തം തട്ടകത്തിൽ മുംബൈ സിറ്റി എഫ്സിക്ക് അനായസ വിജയം. മുംബൈ അരീനയിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഡൽഹിയെ പരാജയപ്പെടുത്തിയത്. സീസണിൽ അഞ്ച് മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു ജയം പോലുമില്ലാത്ത ഡൽഹി കഴിഞ്ഞ സീസൺ ആവർത്തിക്കുകയാണ്. 

കളിയുടെ മുപ്പതാം മിനുട്ടിൽ മൗദു സോഗോ നേടിയ ഗോളിലാണ് മുംബൈ ആദ്യം ലീഡ് എടുത്തത്. ഇസോകോയുടെ മികച്ച ക്രോസിൽ നിന്നായിരുന്നു സോ​ഗോയുടെ ഫിനിഷിങ്. ഇസോകോയും സോഗോയും കളിയിൽ ഉടനീളം ഡൽഹി പ്രതിരോധത്തിന് തലവേദനയായി. രണ്ടാം പകുതിയിൽ ലീഡ് ഉയർത്താൻ‌ മുംബൈക്ക് പെനാൽറ്റിയിലൂടെ അവസരം ലഭിച്ചെങ്കിലും റാഫേൽ ബാസ്റ്റോസിന് ലക്ഷ്യം കാണാനായില്ല.

രണ്ടാം പകുതി പുരോ​ഗമിക്കവേ 77ാം മിനുട്ടിൽ രണ്ടാം ഗോൾ പിറന്നു. അർണോൾഡ് ഇസോകോ ആണ് മുംബൈയുടെ രണ്ടാം ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ വൻ പരാജയം നേരിട്ട മുംബൈക്ക് ഈ മത്സരം ആത്മവിശ്വാസം നൽകുന്നതായി. മുംബൈയുടെ ലീഗിലെ രണ്ടാം ജയമാണിത്. മറുവശത്ത് ഡൽഹിക്ക് അഞ്ച് മത്സരങ്ങൾ കഴിഞ്ഞപ്പോൾ മൂന്ന് പോയിന്റ് മാത്രമെ ഉള്ളൂ. രണ്ടാം ജയത്തോടെ ഏഴ് പോയിന്റുമായി മുംബൈ അഞ്ചാം സ്ഥാനത്തേക്ക് കയറി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രിയും പുറത്തേക്ക്; കണ്ഠരര് രാജീവര്‍ക്ക് ജാമ്യം

നാണക്കേട് !, 'ഇന്ത്യന്‍ എഐ ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിച്ചത് ചൈനീസ് റോബോട്ടിക് നായ'; ഇന്ത്യന്‍ സര്‍വകലാശാലയെ പുറത്താക്കി

കെ ടെറ്റ് രണ്ടുവര്‍ഷത്തിനുള്ളില്‍ എഴുതിയെടുത്താല്‍ മതി; ശമ്പളം തടയില്ല; നിയമനം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

കോന്നിയിലും മൂന്നാറിലും മഞ്ഞ അലര്‍ട്ട്, ഏഴിടത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; നേത്രരോഗങ്ങളില്‍ നിന്ന് ജാഗ്രത

കൊഞ്ച് കഴിച്ചാൽ മരിക്കുമോ? എന്താണ് ഷെൽഫിഷ് അലർജി, ലക്ഷണങ്ങൾ

SCROLL FOR NEXT