Sports

വിജയ് ശങ്കര്‍ വിവാഹിതനാവുന്നു, വധു വൈശാലി; ചിത്രങ്ങള്‍ പങ്കുവെച്ച് താരം

വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് വിജയ് കൂട്ടിനൊരാള്‍ എത്തുന്ന സന്തോഷം ആരാധകരെ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ വിവാഹിതനാവുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് വിജയ് കൂട്ടിനൊരാള്‍ എത്തുന്ന സന്തോഷം ആരാധകരെ അറിയിച്ചത്. 

വൈശാലി വിശ്വേശരനാണ് വധു. ചിത്രങ്ങള്‍ പങ്കുവെച്ചതോടെ ആശംസയുമായി ഇന്ത്യന്‍ ടീമിലെ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെത്തി. കെ എല്‍ രാഹുല്‍, ചഹല്‍, ശ്രേയസ് അയ്യര്‍, കരുണ്‍ നായര്‍ അഭിനവ് മുകുന്ദ് എന്നിവര്‍ കമന്റുമായി എത്തി. 

ഇന്ത്യയുടെ ഇംഗ്ലണ്ട് ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു വിജയ്. ലോക്ക്ഡൗണ്‍ കാലത്ത് ഹര്‍ദിക് പാണ്ഡ്യ, ചഹല്‍ എന്നിവര്‍ക്ക് ശേഷം വിവാഹത്തിലേക്ക് കാലെടുത്ത് വെക്കുന്ന ക്രിക്കറ്റ് താരമാണ് വിജയ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് വിജയ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

'ആരാധകനാണെന്ന് പറഞ്ഞ് എന്തും ചെയ്യാമോ ?' നടി രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ, ഞെട്ടി നടി; വിമർശനം

നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരുമിച്ച് സിനിമ ചെയ്തിട്ട് 13 വര്‍ഷം, എന്താ ലാലുവേട്ടാ നമുക്ക് പറ്റിപ്പോയതെന്ന് ഫഹദ് ചോദിച്ചു: ലാല്‍ ജോസ്

ഗൾഫിൽ ജോലി നോക്കുന്നുണ്ടോ?, 60 ടെക്നീഷ്യൻ ഒഴിവ്; ITI മതി, അവസാന തീയതി ഒക്ടോബർ 7