Sports

വിഡ്ഡിത്തം വിളമ്പാതിരിക്കു; കിങ് കോഹ്‌ലിയായി തുടരണമെങ്കില്‍ ആലോചിച്ച് സംസാരിക്കണം- രൂക്ഷ വിമർനവുമായി സിദ്ധാർഥ്

ഇന്ത്യൻ നയകനെ രൂക്ഷമായി വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണിപ്പോൾ സിനിമാ താരം സിദ്ധാർഥ്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കളത്തിനെ അസാമാന്യ പ്രകടനം പോലെ തന്നെ കളത്തിന് പുറത്തെ വിവാദങ്ങൾക്കും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി
മുന്നിൽ നിൽക്കുന്നു. കോഹ്‌ലി ഓവര്‍ റേറ്റഡ് കളിക്കാരനാണെന്നും ഇംഗ്ലീഷ്, ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരെയാണ് താന്‍ കൂടുതൽ ഇഷ്ടപ്പെടുന്നതെന്നും പറഞ്ഞ ആരാധകനോട് ഇന്ത്യ വിട്ടുപോകാന്‍ ആവശ്യപ്പെട്ടാണ് കോഹ്‌ലി പുതിയ പുലിവാൽ പിടിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യൻ നയകനെ രൂക്ഷമായി വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണിപ്പോൾ സിനിമാ താരം സിദ്ധാർഥ്. 

‘കിങ് കോഹ്‌ലിയായി തുടരണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഇനിയെങ്കിലും ആലോചിച്ച് സംസാരിക്കണം. ഇത്തരം കാര്യങ്ങളോട് ദ്രാവിഡ് എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നെങ്കിലും ചിന്തിച്ച് മാത്രം ഭാവിയിലെങ്കിലും സംസാരിക്കുക. ഒരു ഇന്ത്യന്‍ ക്യാപ്റ്റനില്‍ നിന്ന് ഉണ്ടായിരിക്കുന്ന ബുദ്ധിശൂന്യമായ വാക്കുകളാണ് ഇത്,’ സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം തന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയ ശേഷം ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് കോലി വിവാദ പരാമര്‍ശം നടത്തിയത്. ഇന്ത്യൻ ബാറ്റ്സ്മാൻമാരെക്കാൾ വിദേശ ബാറ്റ്സ്മാൻമാരെ ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ ആരാധകന്റെ കമന്റ് അങ്ങേയറ്റത്തെ അസഹിഷ്ണുതയോടെയാണ് കോഹ്‌ലി വായിക്കുന്നത്. ഇതിനുശേഷമാണ് വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ കടുത്ത വിമർശനങ്ങളാണ് കോഹ്‌ലിക്ക് നേരെ ഉയർന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'