Sports

വിന്‍ഡീസ് തകര്‍ത്തടിച്ചു; ഇന്ത്യക്ക് വിജയലക്ഷ്യം 208 റണ്‍സ്

17 പന്തില്‍ നിന്ന് 40 റണ്‍സടിച്ച എവിന്‍ ലൂയിസാണ് സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കം സമ്മാനിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് മികച്ച തുടക്കം. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 2ണ്‍സ് നേടി.

17 പന്തില്‍ നിന്ന് 40 റണ്‍സടിച്ച എവിന്‍ ലൂയിസാണ് സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. പിന്നീട് വന്നവര്‍ ഓരോരുത്തരായി മികച്ച പ്രകടനം പുറത്തെടുത്തതോടെ വിന്‍ഡീസിന് മികച്ച സ്‌കോര്‍ കണ്ടെത്താനായി. വാഷിങ്ടണ്‍ സുന്ദറാണ് ലൂയിസിന്റെ വിക്കറ്റ് എടുത്തത്. വിന്‍ഡീസ് നിരയില്‍ ഹെറ്റ്മയറാണ് ടോപ്‌സ്‌കോറര്‍. 41 പന്തില്‍ നിന്ന് 56 റണ്‍സ് നേടി. പൊള്ളാര്‍ഡ് 37, ബ്രെണ്ടണ്‍ കിങ് 31 റണ്‍സ് നേടി.

അവസാന പന്തുകളില്‍ ജാസന്‍ ഹോല്‍ഡര്‍ തകര്‍ത്തടിച്ചതോടെയാണ് വിന്‍ഡീസിന് മികച്ച റണ്‍സ് നേടാനായത്. 9 പന്തുകളില്‍ നിന്ന് 24 റണ്‍സാണ് ഹോല്‍ഡര്‍ നേടിയത്. രണ്ട് സികസ്‌റുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്നത്തെ മത്സരത്തില്‍ വിന്‍ഡീസ് 15 സിക്‌സറുകളും 11 ഫോറുകളുമാണ് അടിച്ചുകൂട്ടിയത്.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി ദീപക് ചാഹര്‍ മൂന്ന് വിക്കറ്റ് നേടി.

.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡിഎ, ഡിആര്‍ രണ്ടു ശതമാനം അനുവദിച്ചു

ചിയ വിത്തുകൾ എങ്ങനെ വീട്ടിൽ വളർത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഏകാധിപത്യപരമായ പെരുമാറ്റവും സാമ്പത്തിക ക്രമക്കേടുകളും; തിരുനാവായ മഹാമാഘ മഹോത്സവ നേതൃത്വത്തില്‍ നിന്ന് സ്വാമി ആനന്ദവനത്തെ മാറ്റിയതില്‍ വിശദീകരണം

'ഗുഡ് ബൈ', മഹേല ജയവർധനെ; മുഖം മിനുക്കാൻ മുംബൈ ഇന്ത്യൻസ്!