Sports

വിരമിക്കല്‍ പ്രഖ്യാപനത്തിന് ആയുസ് ഒന്നര വര്‍ഷം? ബ്രാവോ വിന്‍ഡിസ് ടീമിലേക്ക് തിരികെ വരുന്നു

ടീമിലേക്ക് തിരികെ എത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് അബുദാബി ടി10 ലീഗിന് ഇടയില്‍ ബ്രാവോ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഒന്നര വര്‍ഷത്തിന് ശേഷം വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ തിരിച്ചു വരവിന് ഒരുങ്ങുന്നു. ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് തലപ്പത്തും, ടീം മാനേജ്‌മെന്റിലും മാറ്റം വന്നതോടെയാണ് വീണ്ടും വിന്‍ഡിസ് ടീമിലേക്കെത്താം എന്ന പ്രതീക്ഷ ബ്രാവോ പങ്കുവെച്ചത്. 

2016 സെപ്തംബറിലാണ് ബ്രാവോ അവസാനമായി വിന്‍ഡിസിന് വേണ്ടി കളിച്ചത്. ടീമിലേക്ക് തിരികെ എത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് അബുദാബി ടി10 ലീഗിന് ഇടയില്‍ ബ്രാവോ പറഞ്ഞു. ഇത് ആദ്യമായല്ല ദേശിയ ടീമിലേക്ക് മടങ്ങി എത്തുന്നതിനെ കുറിച്ച് ബ്രാവോ സൂചന നല്‍കുന്നത്. വിരമിക്കല്‍ തീരുമാനം ഉപേക്ഷിച്ച് തിരികെ എത്തുമെന്ന് ബ്രാവോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലും പറഞ്ഞിരുന്നു. 

പരിക്കില്‍ നിന്നും തിരിച്ചു വന്നതിന് ശേഷമുള്ള ബ്രാവോയുടെ ആദ്യ മത്സരമാണ് അബുദാബി  ടി10ല്‍. ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ്ങിനൊപ്പം മറാത്ത അറേബ്യന്‍സിലാണ് ബ്രാവോ കളിക്കുന്നത്. ഇംഗ്ലണ്ട് ലോകകപ്പിനുള്ള വിന്‍ഡിസിന്റെ റിസര്‍വ് ലിസ്റ്റില്‍ ബ്രാവോയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു. പ്രായം 36ലേക്ക് എത്തിയെങ്കിലും ട്വന്റി20യില്‍ ഉള്‍പ്പെടെ ബ്രാവോയുടെ അനുഭവ സമ്പത്ത് മുതലാക്കാന്‍ ടീം തീരുമാനിച്ചാല്‍ താരത്തിന് ടീമിലേക്ക് മടങ്ങി എത്താനാവും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT