Sports

വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ചില ഭേദഗതികള്‍!ഗെയില്‍ അവസാനിപ്പിക്കുക ഇന്ത്യയോട് കളിച്ചാവും

അവസാനമായിട്ടില്ല ഇപ്പോഴും. കുറച്ചു കൂടി എനിക്ക് കളിക്കാനുണ്ട്. ചിലപ്പോള്‍ അടുത്ത പരമ്പര കൂടി

Author : സമകാലിക മലയാളം ഡെസ്ക്

ലോകകപ്പിലായിരിക്കും വിന്‍ഡിസിന് വേണ്ടി അവസാനം ഇറങ്ങുക എന്ന പ്രഖ്യാപനം മാറ്റി ക്രിസ് ഗെയില്‍. ലോകകപ്പിന് ശേഷം വരുന്ന ഇന്ത്യയ്‌ക്കെതിരായ പരമ്പരയോടെയാവും വിരമിക്കുക എന്ന സൂചനയാണ് ക്രിസ് ഗെയില്‍ നല്‍കുന്നത്. 

അവസാനമായിട്ടില്ല ഇപ്പോഴും. കുറച്ചു കൂടി എനിക്ക് കളിക്കാനുണ്ട്. ചിലപ്പോള്‍ അടുത്ത പരമ്പര കൂടി. ആര്‍ക്കറിയാം, നമുക്ക് കാണാം എന്താണ് സംഭവിക്കുന്നതെന്ന്. ഇന്ത്യയ്‌ക്കെതിരെ ചിലപ്പോള്‍ ടെസ്റ്റ് കളിച്ചേക്കും, ഇന്ത്യയ്‌ക്കെതിരായ ഏകദിനം എന്തായാലും കളിക്കും. ട്വന്റി20 പരമ്പര കളിക്കില്ല. ലോകകപ്പിന് ശേഷമുള്ള തന്റെ പ്ലാന്‍ അതാണ്, ഗെയില്‍ പറഞ്ഞു. 

മൂന്ന് ട്വന്റി20യും, മൂന്ന് ഏകദിനവും, രണ്ട് ടെസ്റ്റുമാണ് ഇന്ത്യയുടെ വിന്‍ഡിസ് പര്യടനത്തിലുള്ളത്. എന്നാല്‍, ഗെയ്‌ലിന്റെ വിരമിക്കല്‍ തീരുമാനത്തെ കുറിച്ച് ഒന്നുമറിയില്ലെന്ന് വിന്‍ഡിസ് നായകന്‍ ഹോള്‍ഡര്‍ പറഞ്ഞു. ഡ്രസിങ് റൂമില്‍ അതിനെ കുറിച്ചൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. ഗെയ്ല്‍ തുടരുന്നത് ടീമിന് മുതല്‍ക്കൂട്ടാണെന്നും ഹോള്‍ഡര്‍ പറഞ്ഞു. 

2014ലാണ് ഗെയില്‍ വിന്‍ഡിസിന് വേണ്ടി അവസാനമായി ടെസ്റ്റ് കളിക്കാന്‍ എത്തിയത്. 103 ടെസ്റ്റുകളും, 295 ഏകദിനങ്ങളും, 58 ട്വന്റി20യും വിന്‍ഡിസിന് വേണ്ടി കളിച്ച താരമാണ് ഗെയില്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം